തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) തിരഞ്ഞെടുപ്പിനായുള്ള പി എസ് സി വിജ്ഞാപനം 2025 മാർച്ച് 7ന് പുറപ്പെടുവിക്കും. പ്രാഥമിക പരീക്ഷയും അന്തിമ പരീക്ഷയും അഭിമുഖവും പൂർത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
പ്രിലിമിനറി പരീക്ഷ ജൂൺ 14ന് ആരംഭിക്കും. ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങുന്നതാണ് പരീക്ഷ. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങുന്നതാണ് അന്തിമ വിവരണാത്മ പരീക്ഷ ഒക്ടോബർ 17,18 തീയതികളിൽ നടക്കും.
സിലബസിൽ മാറ്റമില്ല. ചോദ്യങ്ങൾ ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട ഭാഷകളിൽ ലഭ്യമാകും. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, തമിഴിലോ, കന്നടയിലോ ഉത്തരം എഴുതാം. ബിരുദമാണ് കെഎഎസ് പരീക്ഷയുടെ യോഗ്യത.
മൂന്നു സ്ട്രീമുകളിലായാണ് കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക. സ്ട്രീം 1 നേരിട്ടുള്ള നിയമനമാണ്. സ്ട്രീം 2 സംസ്ഥാന സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ വിജയകരമായി പ്രബേഷൻ പൂർത്തിയാക്കിയ അല്ലെങ്കിൽ സ്ഥിരാംഗങ്ങളായ ജീവനക്കാരിൽനിന്നുള്ള നിയമനം. സ്ട്രീം 3 കെഎഎസ് വിശേഷാൽ ചട്ടം 2018 ഷെഡ്യൂൾ 1ൽ പരാമർശിച്ചിരിക്കുന്ന സർക്കാർ വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് തസ്‌തികയിലോ അതിനു മുകളിലോ ജോലി ചെയ്യുന്നവരോ ഷെഡ്യൂൾ 1ൽ പരാമർശിച്ചിരിക്കുന്ന പൊതു കാറ്റഗറിയിലെ തത്തുല്യ തസ്‌തികകളിൽ ജോലിചെയ്യുന്നവരോ ആയ സർക്കാർ ജീവനക്കാരിൽനിന്നുള്ള നിയമനം. 2019 നവംബർ ഒന്നിനായിരുന്നു ആദ്യ കെഎഎസ് വിജ്ഞാപനം.
<br>
TAGS : KPSC | KAS | CAREER
SUMMARY : Kerala Administrative Service; Notification on March 7; Preliminary Exam on June 14
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…