Categories: KERALATOP NEWS

സിൽവർലൈൻ പദ്ധതിക്ക് കേരളം വീണ്ടും അനുമതി തേടി

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് എത്രയും പെട്ടെന്ന് എല്ലാ അനുമതികളും ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍.  ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്. വര്‍ധിച്ചുവരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ നിലയില്‍ നിറവേറ്റാന്‍ നിലവിലെ റെയില്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നത് അര്‍ദ്ധ അതിവേഗ പാതയുടെ നിര്‍മ്മാണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുവെന്നതും പരിഗണിക്കണം. നിലിവിലുള്ള റെയില്‍ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനായുള്ള പദ്ധതികളും വേണം. കൂടുതല്‍ എകസ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷത്തെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്നര ശതമാനമായി ഉയര്‍ത്തണം. കേന്ദ്ര സംസ്ഥാന നികുതി പങ്ക് വെക്കല്‍ അനുപാതം 50: 50 ആക്കി മാറ്റണം. ദേശീയ പാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന് നല്‍കിയ 6000 കോടിക്ക് തുല്യമായ തുക ഈ വര്‍ഷം ഉപാധികള്‍ ഇല്ലാതെ കടം എടുക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
<br>
TAGS : SILVERLINE PROJECT | K-RAIL
SUMMARY : Kerala again sought permission for the Silverline project

Savre Digital

Recent Posts

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: നേരിയ ആശ്വാസമായി സ്വർണവില താഴുന്നു. ഇന്നലെ ഉയർന്ന വിലയില്‍ നിന്നുമാണ് ഇന്ന് ചെറുതായി പിന്നോട്ട് പോയത്. ഇത് നേരിയ…

45 minutes ago

തദ്ദേശ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല; വോട്ടര്‍ പട്ടികയില്‍ പേരില്ല

കൊച്ചി: നടൻ മമ്മൂട്ടി ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. വോട്ടർ പട്ടികയില്‍ പേര് ചേർത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയും…

2 hours ago

വൈദ്യുതലൈനിൽ തട്ടി പരിശീലന വിമാനം തകർന്നുവീണു

ഭോപ്പാൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ 33 കെ​​വി വൈ​​ദ്യു​​ത ലൈ​​നി​​ൽ ത​​ട്ടി പ​​രി​​ശീ​​ല​​ന വി​​മാ​​നം ത​​ക​​ർ​​ന്നു വീ​​ണു. പൈ​​ല​​റ്റി​​നും മ​​റ്റൊ​​രാ​​ൾ​​ക്കും പ​​രു​​ക്കേ​​റ്റു. റെ​​ഡ്‌​​വാ​​ർ​​ഡ്…

3 hours ago

എറണാകുളം പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു

കൊച്ചി: എറണാകുളം പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59)…

3 hours ago

ആദ്യഘട്ട വിധിയെഴുത്ത്; ഏ​ഴു ജി​ല്ല​ക​ളിലെ വോട്ടെടുപ്പ് ആരംഭിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം ഏഴ് മണിയോടെ…

3 hours ago

ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ എസ്‌ജി പാളയത്ത് ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തവരെക്കെരെ സെക്കന്റ് ക്രോസില്‍…

4 hours ago