LATEST NEWS

ബുള്‍ഡോസര്‍ വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ ഒരേ വേദി പങ്കിട്ട് കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍

തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി മഠത്തിലെ 93ാമത് തീര്‍ഥാടനത്തിലെ സമ്മേളനത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഇന്ന് (ബുധൻ) രാവിലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗം ഉച്ചയ്ക്ക് 12 മണിയിലേക്ക് മാറ്റിവെച്ചാണ് പിണറായി വിജയൻ ചടങ്ങിലെത്തിയത്. സിദ്ധരാമയ്യയായിരുന്നു ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്. എന്നാൽ കേരള മുഖ്യമന്ത്രിയുടെ അസൗകര്യം മൂലം അധ്യക്ഷ പ്രസംഗം മാറ്റി ആദ്യം ഉദ്ഘാടനം നടത്തുകയായിരുന്നു.

തൻ്റെ ഔദ്യോഗിക പ്രതിബന്ധങ്ങള്‍ക്ക് അനുസരിച്ച് സമ്മേളനത്തിൻ്റെ ഷെഡ്യൂൾ ക്രമീകരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകരോട് നന്ദി പറഞ്ഞു. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന് ശിവഗിരി
തീർത്ഥാടനം എന്നും വലിയ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ, സിദ്ധരാമയ്യ സംസാരിക്കുമ്പോൾ വേദിയിൽ തുടരാൻ സാധിക്കാത്തതിൽ പിണറായി വിജയൻ ഖേദം
പ്രകടിപ്പിക്കുകയും ചെയ്തു. ഹസ്തദാനം നൽകിയാണ് ഇരുവരും പിരിഞ്ഞത്.
ഇന്നലെ (ഡിസംബർ 30) ആരംഭിച്ച ശിവഗിരി തീര്‍ഥാടനം ജനുവരി 1ന് അവസാനിക്കും.
SUMMARY: Kerala and Karnataka Chief Ministers share the same stage in Sivagiri amid bulldozer controversy

NEWS DESK

Recent Posts

ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും; ജനുവരി 9ന് ചുമതലയേൽക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…

1 hour ago

റെയിൽവേയുടെ പുതുവത്സര സമ്മാനം; വിവിധ ട്രെയിനുകളുടെ യാത്ര സമയം കുറച്ചു

തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…

2 hours ago

‘പോറ്റി ആദ്യം കേറിയത് സോണിയാഗാന്ധിയുടെ വീട്ടിൽ’, മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…

2 hours ago

പിഎസ്‍സി: വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…

3 hours ago

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…

3 hours ago

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…

4 hours ago