തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി കേരളം. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
രാജ്യത്തെ തിരഞ്ഞെടുപ്പുകളാകെ ഒരേസമയം നടത്താനുള്ള ശുപാർശ ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തതും ഭരണഘടനാമൂല്യങ്ങൾക്കെതിരുമാണ്. ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാക്കുന്നതിന് പകരം അധികാര കേന്ദ്രീകരണത്തിന് വഴിവെക്കുന്ന നടപടിയാണിത്. ആശയം ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി.
<BR>
TAGS : KERALA ASSEMBLY | ONE NATION ONE ELECTION
SUMMARY : Kerala Assembly Unanimously Passes Resolution Against ‘One Nation, One Election’
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷം. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ന് രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച്,…
കണ്ണൂർ: നഗരത്തിലെ വനിതാഹോസ്റ്റലിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിങ്കൾ രാത്രി താവക്കരയിലെ വനിതാ ഹോസ്റ്റലിൽ കയറാൻ ശ്രമിച്ചയാളാണ് പിടിയിലായത്. ഹോസ്റ്റലിലെ…
ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കളായി. ജാസ് വണ്ടൂരിന്റെ റോപ്പ് വാരിയേഴ്സ്, അലയൻസ്…
ബെംഗളൂരു: കര്‍ണാടകയില്‍ 422 മെഡിക്കൽ പിജി സീറ്റിനുകൂടി അനുമതിനൽകി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി). ഇതോടെ സർക്കാർ മെഡിക്കൽ കോളേജുകളിലെ…
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍. ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവ്…
തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെ ശബരിമല…