KERALA

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ. എം.ആർ. രാഘവവാര്യർക്ക് കേരളജ്യോതി, പി.ബി. അനീഷിനും രാജശ്രീ വാര്യർക്കും കേരളപ്രഭ

തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ് കേരള ജ്യോതി പുരസ്‌കാരം. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി.ബി. അനീഷിനും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർക്കും കേരളപ്രഭ പുരസ്‌കാരം നൽകും.

മാധ്യമ പ്രവർത്തനത്തിന് ശശികുമാറിനും വിദ്യാഭ്യാസ രംഗത്ത് ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർക്കും സ്റ്റാർട്ടപ്പ് രംഗത്തെ സംഭാവനകൾക്ക് എം.കെ. വിമൽ ഗോവിന്ദിനും വിവിധ മേഖകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് ജിലുമോൾ മാരിയറ്റ് തോമസിനും കായിക രംഗത്ത് അഭിലാഷ് ടോമിക്കും കേരളശ്രീ പുരസ്‌കാരം നൽകും.

വിവിധ മേഖലകളില്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. കേരള ജ്യോതി പുരസ്‌കാരം ഒരാൾക്കും കേരള പ്രഭ രണ്ടു പേർക്കും കേരള ശ്രീ അഞ്ചു പേർക്കും എന്ന ക്രമത്തിലാണ് ഓരോ വർഷവും നൽകുന്നത്. ഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശം ക്ഷണിച്ചുകൊണ്ട് ഏപ്രിൽ എട്ടിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
SUMMARY: Kerala Awards announced
NEWS DESK

Recent Posts

നെലമംഗലയിൽ വാഹനാപകടം; ടെക്കിയും പിതാവും മരിച്ചു, നാല് പേർക്ക് പരുക്ക്

ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ  റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…

8 minutes ago

എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ട; യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു

പ​ത്ത​നം​തി​ട്ട: എ​സ്ഡി​പി​ഐ പി​ന്തു​ണ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​മാ​യ എ​സ്.​ഗീ​ത​യും പ​ത്ത​നം​തി​ട്ട…

41 minutes ago

മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനം; മരണം മൂന്നായി

ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…

59 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി വീട്ടില്‍ എൻ. ഉണ്ണികൃഷ്ണൻ നായർ (90) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സ് (റിട്ട) ഹോണററി…

1 hour ago

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി ജോഷി ഫിലിപ്പ് ചുമതലയേറ്റു

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്ഡിഎഫ് സ്ഥാനാര്ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകൾക്കു…

2 hours ago

കലാസംവിധായകൻ കെ. ശേഖര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിച്ചാത്തൻ'…

2 hours ago