Categories: KERALATOP NEWS

നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്

കേരളത്തില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തും. വണ്‍ ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള സംഘത്തെയാണ് അയയ്ക്കുന്നത്. രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാൻ കേന്ദ്രം നിർദേശം നല്‍കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച ആളുടെ കുടുംബത്തിലും അയല്‍വാസികളിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കും. സംസ്ഥാനത്തിന്‍റെ അഭ്യർഥന അനുസരിച്ച്‌ ഐസിഎംആർ , മോണോക്ലോണല്‍ ആന്‍റി ബോഡികള്‍ അയച്ചു.

രോഗി മരിക്കുന്നതിനു മുമ്പായി തന്നെ ആന്‍റിബോഡികള്‍ സംസ്ഥാനത്ത് എത്തിച്ചിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്‍റൈൻ ചെയ്യും. കൂടുതല്‍ സാമ്പിലുകള്‍ ലാബുകളില്‍ പരിശോധനയ്ക്ക് അയക്കും.

TAGS : KERALA | NIPHA
SUMMARY : Nipah: Central team to Kerala

Savre Digital

Recent Posts

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…

19 minutes ago

കൊല്‍ക്കത്തയില്‍ കനത്ത മഴ; റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ച് മരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുരിതം വിതച്ച് മഴ. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു.…

25 minutes ago

ഒരാഴ്ച നീളുന്ന നോർക്ക ഇൻഷുറൻസ് മേളയ്ക്ക് 28 ന് തുടക്കം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷുറൻസ് മേള സംഘടിപ്പിക്കുന്നു. ദാസറഹള്ളി പൈപ്പ് ലൈൻ…

31 minutes ago

ഏഷ്യകപ്പ്; സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാന് ജയം

അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏഷ‍്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ…

59 minutes ago

വീട്ടുമുറ്റത്തിരുന്ന കുഞ്ഞിന് അടക്കം ഏഴ് പേർക്ക് കുറുനരിയുടെ കടിയേറ്റു

  കണ്ണൂര്‍:കണ്ണൂര്‍ മാട്ടൂലില്‍ കുറുനരി കുട്ടിയെ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. മുഹമ്മദ്ഫലാഹ് എന്ന പത്ത്…

1 hour ago

കര്‍ണാടകയില്‍ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കിയത് സ്റ്റേചെയ്തു

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ…

2 hours ago