തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകളില്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ റിക്രൂട്ട്മെന്റ് നടപടികളില്‍ ഇടപെട്ട് ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടുന്നത്.
ഇത്തരത്തില്‍ പല വ്യക്തികളും ഉദ്യോഗാര്‍ഥികളെ സമീപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്കി. സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണ് ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍. ചില വ്യക്തികളുടെ വഞ്ചനയിലകപ്പെട്ട് പോകാതെ ഉദ്യോഗാര്‍ത്ഥികള്‍ ജാഗരൂകരാകണമെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്കി.
അത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ പോലീസിനെയോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനെയോ വിവരം അറിയിക്കണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അറിയിച്ചു.
TAGS : LATEST NEWS
SUMMARY : Candidates should be vigilant against job scams: Kerala Devaswom Recruitment Board
ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…