ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെയും ലോറിയേയും കണ്ടെത്തിയതിൽ കർണാടക സർക്കാരിനോട് നന്ദി പറയണമെന്ന് എം.കെ. രാഘവൻ എം പി. തിരച്ചിലിനുള്ള ചെലവ് മുഴുവൻ വഹിച്ചത് കർണാടക സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. 71–ാമത്തെ ദിവസമാണ് അർജുൻ ഓടിച്ചിരുന്ന വാഹനം പുഴയിൽ നിന്നും കണ്ടെത്തിയത്. പുഴയ്ക്കുള്ളിൽ അതിശക്തമായ അടിയൊഴുക്കായിരുന്നു ഉണ്ടായിരുന്നത്. തിരച്ചിലിന് ഡ്രഡ്ജർ ആവശ്യമായിരുന്നു.
ഡ്രഡ്ജറെത്തി മൂന്ന് ദിവസമായുള്ള തിരിച്ചിലിൽ അർജുനെ കണ്ടെത്താൻ കഴിഞ്ഞു. മൃതദേഹം കണ്ടെത്താൻ കർണാടക സർക്കാർ കാണിച്ച ദൃഢനിശ്ചയത്തിന് കേരള സർക്കാർ നന്ദി പറയണം എന്നും എംപി പറഞ്ഞു. ലോറിയുടെ കാബിനിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൂന്നാം ഘട്ടത്തിലുള്ള തിരച്ചിലിൽ ഡ്രഡ്ജിംഗ് നടത്തിയാണ് ലോറി കണ്ടെത്തിയത്.
TAGS: ARJUN | LANDSLIDE
SUMMARY: Kerala govt should thank Karnataka govt on Shirur mission, says Raghavan mp
തിരുവനന്തപുരം: വാമനപുരത്ത് മന്ത്രി സജി ചെറിയാന് വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന് മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന് മത്സരിച്ച് ജയിച്ചത്. ഇക്കാര്യത്തില്‍…
കൊച്ചി: കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…