തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗവുമായിരുന്ന വി.പി. മോഹൻകുമാർ (84) അന്തരിച്ചു. പനമ്പള്ളി നഗറിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ 2002ലാണ് വിരമിച്ചത്. കല്ലുവാതുക്കല്‍ മദ്യ ദുരന്ത അന്വേഷണ കമ്മീഷനായി പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു.
തലശ്ശേരി വടകര വണ്ണത്താൻകണ്ടിയിൽ പുതിയേടത്ത് കുടുംബത്തിൽ 1940 ജൂൺ ഏഴിനായിരുന്നു ജനനം. എറണാകുളം ഗവ. ലോ കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കി. 1962-ലാണ് കേരള ഹൈക്കോടതിയിൽ എൻറോൾ ചെയ്തത്. 1993-ൽ കേരള ഹൈക്കോടതി ജഡ്ജിയായി. 1994-ൽ ജനുവരിയിൽ കർണാടക ഹൈക്കോടതിയിലേക്ക് നിയമിതനായി.
ആക്ടിങ് ചീഫ് ജസ്റ്റിസായി ജൂൺ ഏഴിന് വിരമിച്ച ശേഷം കർണാടകത്തിൽ കോൾ ആൻഡ് ട്രാൻസ്‌ഫോമർ കമ്മിഷന്റെ ചുമതല വഹിച്ചിരുന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് മൂന്നിന് രവിപുരം ശ്മശാനത്തിൽ. ഭാര്യ കോടോത്ത് കുടുംബാംഗം ഓമന മോഹൻകുമാർ. മക്കൾ: ഡോ. സംഗീത മോഹൻ കുമാർ (യു.എസ്.എ.), അഡ്വ. ജയേഷ് മോഹൻകുമാർ (കേരള ഹൈക്കോടതി). മരുമക്കൾ: ഡോ. സുരേഷ് (യു.എസ്.എ.), അഡ്വ. വന്ദന മേനോൻ.
TAGS: HIGH COURT | VP MOHAN KUMAR
SUMMARY: Former hc justice vp mohan kumar passes away
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…