Categories: KERALATOP NEWS

ഉഷ്ണതരംഗ സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത തുടരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുന്‍കുതലിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ ഏകോപിച്ച്‌ പ്രവര്‍ത്തനങ്ങളും നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂര്‍വ ശുചീകരണം, ആരോഗ്യ ജാഗ്രത- പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് നിര്‍ദേശം.

പൊതുസ്ഥലങ്ങളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തും. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും. തണ്ണീര്‍ പന്തലുകള്‍ വ്യാപകമാക്കണം. ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികള്‍, ഹോട്ടലുകളുടെ മുന്നില്‍ സെക്യൂരിറ്റിയായി നില്‍ക്കുന്നവര്‍ എന്നിവര്‍ക്കും വിശ്രമകേന്ദ്രങ്ങളും ശുദ്ധമായ കുടിവെള്ളവും ഉറപ്പുവരുത്തണം. ടൂറിസ്റ്റുകള്‍ക്കിടയില്‍ ഉഷ്ണതരംഗ ജാഗ്രതാനിര്‍ദേശങ്ങള്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക പാദരക്ഷകള്‍ ഉപയോഗിക്കുക, പഴങ്ങള്‍ പച്ചക്കറികള്‍, ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

ഉഷ്ണ തരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് താലൂക്ക് ആശുപത്രികളില്‍ ചികിത്സാ സൗകര്യം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലസംഭംരണികള്‍ ശുചീകരിച്ചും പരമാവധി വേനല്‍ മഴയിലൂടെയുള്ള ജലം സംഭരിച്ചും നിലവിലെ പ്രതിസന്ധികളെ ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

TAGS : TEMPERATURE
SUMMARY : We must remain vigilant in view of the possibility of a heat wave: Chief Minister

Savre Digital

Recent Posts

മുത്തശ്ശിയുടെ അരികില്‍ ഉറങ്ങിയ 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാലുവയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രമത്തിനിരയായത്. വെള്ളിയാഴ്ച രാത്രി താരകേശ്വറില്‍…

23 minutes ago

മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച്‌ സിപിഐ. സിപിഐ സംസസ്ഥാന കൗണ്‍സില്‍ അംഗാമണ്…

1 hour ago

കരോൾ ഗാന മത്സരം

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…

1 hour ago

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം: ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…

2 hours ago

സിദ്ധരാമയ്യയെ ശിവകുമാർ തള്ളിയിടുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച ആള്‍ക്കെതിരെ കേസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…

2 hours ago

യുക്രൈനിലെ പ്രധാന നഗരം കീഴടക്കി റഷ്യ; മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണങ്ങളില്‍ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: റ​ഷ്യ​യു​ടെ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രോ​ൺ പ​തി​ച്ചാ​ണ് ഡി​നി​പ്രൊ ന​ഗ​ര​ത്തി​ൽ മൂ​ന്നു​പേ​ർ…

3 hours ago