കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (13-05-2024) രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ വേഗത സെക്കൻഡില്‍ 20 സെന്റീമീറ്ററിനും 50 സെന്റീമീറ്ററിനും ഇടയില്‍ മാറിവരാൻ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കാൻ നിർദ്ദേശം നൽകി. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പ് നൽകി.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. അതേസമയം, വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ബെംഗളൂരു: മൈസൂരു ദേശീയപാതയിലെ മടിക്കേരിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 യുവാക്കൾ മരിച്ചു. കുടകിലെ ഗൊണികൊപ്പാൾ സ്വദേശികളായ നിഷാദ്,…
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടശേഷം പിടിയിലായ ഗോവിന്ദചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. …
മലപ്പുറം: റോഡിലെ കുഴിയിൽ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂരിലാണ് സംഭവം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസൽ ബൾക്കീസ്…
മൈസൂരു: മൈസൂരു ദസറയുടെ ഭാഗമായുള്ള ജംബോ സവാരിക്കുള്ള ആനകളുടെ ആദ്യ പട്ടിക പുറത്തു വിട്ടു. പ്രശസ്ത ഗജവീരൻ അഭിമന്യു സ്വർണപ്പല്ലക്ക്…
ബെംഗളൂരു: ടി ജോൺ കോളേജ് ഓഫ് നേഴ്സിംഗിലെ സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്റർ കോളേജ് ഫെസ്റ്റ് 'AETHERIA 2K25'…
വയനാട്: താമരശേരി ചുരത്തിന് സമീപം പോലീസ് വാഹന പരിശോധന നടത്തവെ കാറിലെത്തിയ യുവാവ് മുകളിൽ നിന്ന് താഴേക്ക് ചാടി. വൈത്തിരി…