KERALA

പിഎം ശ്രീയിൽ കേരളവും; സിപിഐയുടെ എതിർപ്പ് തള്ളി, ധാരണാപത്രത്തിൽ ഒപ്പുവച്ചു

തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവച്ചു. തടഞ്ഞു വച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ ഭാ​ഗമായി കേരളം മാറിയതോടെ 1500 കോടി രൂപ ഉടൻ സംസ്ഥാനത്തിന് ലഭിക്കും. കേരളം പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം പിന്തുടരേണ്ടി വരും.

ആർ.എസ്.എസ് അജണ്ടയാണ് പദ്ധതിക്ക് പിന്നിലെന്ന് ആരോപിച്ച് സി.പി.ഐ ഇതിനെ എതിർത്തിരുന്നു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാർ പദ്ധതിയിലെ എതിർപ്പ് ഉന്നയിച്ചിരുന്നു. അതേസമയം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഫണ്ട് വെറുതെ പാഴാക്കി കളയണോ എന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടേത്. പദ്ധതി നടപ്പാക്കാതെ കേരളത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും നിയമപരമായി തടസങ്ങൾ ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ പദ്ധതികൾ അവതാളത്തിലാകുമെന്നും കേന്ദ്രത്തിൽ നിന്ന് 1186 കോടിയിലേറെ കിട്ടാനുണ്ടെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാണിക്കുന്നു. ഇതിൽ 800 കോടിയോളം മുൻ വർഷങ്ങളിലെ കുടിശികയാണ്. 2024-25ൽ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി 3757.89 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചത്. സംസ്ഥാനത്ത് 336 സ്കൂളുകൾക്കാണ് പിഎം ശ്രീ വഴിയുള്ള കേന്ദ്ര ഫണ്ട് ലഭിക്കുക.
SUMMARY: Kerala joined in PM Shri. MoU signed

NEWS DESK

Recent Posts

വടകര സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ ജോബിൻ ജോർജ് അറസ്റ്റിൽ

ആറ്റിങ്ങൽ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ കായംകുളം സ്വദേശി ജോബിൻ ജോർജ് (30) അറസ്റ്റിൽ. മംഗളൂരുവിലേക്ക് പോകുന്നതിനിടെ കോഴിക്കോട്…

1 hour ago

ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ വിന്യസിക്കാന്‍ ആമസോണ്‍

കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…

2 hours ago

കര്‍ണാടകയില്‍ നാളെ ഇടി മിന്നലോടു കൂടിയ മഴ

ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…

3 hours ago

ബെംഗളൂരു – മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…

3 hours ago

സാമ്പത്തിക പരിമിതി; ഗ്രേറ്റര്‍ മൈസൂരു പദ്ധതി നടപ്പിലാക്കില്ല

ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…

4 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ…

4 hours ago