കൊച്ചി: കെഎസ്‌ഇബിയുടെ ഡാറ്റാസെന്റർ നവീകരണത്തിന്റെ ഭാഗമായി നാളെ (25-8-2024 – ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേക്കാം. കെഎസ്‌ഇബിയാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷൻ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാവുന്നതാണെന്നും കെഎസ്‌ഇബിയുടെ മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും മേല്‍പ്പറഞ്ഞ സമയപരിധിയില്‍ തടസ്സപ്പെടാനിടയുണ്ടെന്നും കെഎസ്‌ഇബി അറിയിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
അറിയിപ്പ്
കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗീകമായി മുടങ്ങിയേക്കും. കെ.എസ്.ഇ.ബി.യുടെ ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായി നാളെ രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേക്കാം.
വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. കെ.എസ്.ഇ.ബി.യുടെ മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും മേല്‍പ്പറഞ്ഞ സമയപരിധിയില്‍ തടസ്സപ്പെടാനിടയുണ്ട്. പൊതുജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നു. ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
TAGS : KSEB | ELECTRICITY BILL
SUMMARY : KSEB Notification; Online bill payment will not be available tomorrow
ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ…
കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…
ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിക്കുന്ന് സുനിൽ ജോസഫിൻ്റെ…