തിരുവനന്തപുരം: സംസ്ഥാന സർക്കാർ കെഎസ്ആർടിസിയ്ക്ക് 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല് അറിയിച്ചു. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നല്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം ബജറ്റില് കെഎസ്ആർടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില് 688.43 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്ക്കാര് ഇതുവരെ 5970 കോടി രൂപയാണ് കോർപറേഷന് നല്കിയത്.
കെഎസ്ആര്ടിസി ജീവനക്കാർക്ക് ഓണത്തിനുമുമ്പ് ഒറ്റത്തവണയായി ശമ്പളം നല്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ഉറപ്പുനല്കിയിരുന്നു. കേരള ബാങ്കില് നിന്ന് 100 കോടി രൂപ വായ്പയെടുത്ത് എല്ലാ മാസവും ആദ്യം ഒറ്റഗഡുവായി ശമ്പളം നല്കാനാണ് ഇപ്പോഴുള്ള തീരുമാനം. സർക്കാർ നല്കുന്ന അമ്പതുകോടിയും ദിവസേനയുള്ള കളക്ഷനില് നിന്നുള്ള വരുമാനവും കൊണ്ട് ലോണ് അടച്ചുതീർക്കും.
അതേസമയം പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്ക്ക് ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ് വിതരണം ചെയ്യും. 1833 തൊഴിലാളികള്ക്ക് 1050 രൂപ വിലമതിക്കുന്ന സാധനങ്ങള് അടങ്ങുന്ന കിറ്റാണ് ലഭിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല് അറിയിച്ചു. 20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റ് സപ്ലൈകോ മുഖാന്തരം ലഭ്യമാക്കും.
TAGS: KSRTC | SALARY
SUMMARY: Another Rs 30 crore sanctioned for KSRTC; Salary is lump sum
തിരുവനന്തപുരം: പോത്തന്കോട് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് വിദ്യാര്ഥികള് തമ്മില് ഏറ്റുമുട്ടി. ഒരാള്ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില് ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ് ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില് നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്ഖര് സല്മാന്റെയും വീടുകളില് കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്…
ബെംഗളൂരു: കാലവര്ഷത്തെ തുടര്ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്ശകര്ക്കായി വീണ്ടും തുറന്നു.…