KARNATAKA

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ്; കർണാടകയിലെ മലയാളികൾക്ക് വോട്ടുചെയ്യാൻ ശമ്പളത്തോടെ അവധി നൽകണമെന്ന് നിർദേശം

ബെംഗളൂരു: കേരളത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകുന്ന കർണാടകയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മലയാളി ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് നിർദേശം. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഓഫീസിൽനിന്നും ഇറക്കിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഐടി കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവക്കാണ് നിർദേശം നൽകിയിരിക്കുന്നത്. കുറഞ്ഞത് മൂന്നു ദിവസം അവധി നൽകണമെന്നാണ് നിർദേശം.

ബെംഗളൂരുവിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്കെല്ലാം കേരളത്തിലെത്തി വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നൽകണമെന്നും ശിവകുമാര്‍ പറയുന്നു.

ഡിസംബർ 9നും 11-നുമായി രണ്ട് ഘട്ടങ്ങളിലായാണ് കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് തിരഞ്ഞെടുപ്പ്. 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്  ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
SUMMARY: Kerala local body elections; Kerala residents in Karnataka should be given paid leave to vote

NEWS DESK

Recent Posts

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം വൈക്കം തലയോലപ്പറമ്പ് വാക്കയിൽ ഗോപാലകൃഷ്ണ കൈമൾ (84) ബെംഗളൂരുവിൽ അന്തരിച്ചു. വിദ്യാരണ്യപുര ഫസ്റ്റ് ക്രോസിൽ ആയിരുന്നു താമസം.…

22 minutes ago

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി പോയ ഹൈദരാബാദ് സ്വദേശികളാണ് ടാക്സി കാറിൽ…

37 minutes ago

ഹെബ്ബാൾ- വിമാനത്താവളപാത സിഗ്നൽരഹിതമാകുന്നു; സദഹള്ളിയിൽ ആറുവരി അണ്ടർപാസ് നിർമ്മാണം അടുത്ത മാസം ആരംഭിക്കും

ബെംഗളൂരു: ഹെബ്ബാൾ- വിമാനത്താവളപാത സിഗ്നൽരഹിതമാകുന്നു. ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലേക്ക് ഹെബ്ബാളില്‍ നിന്നും സിഗ്നൽ കുരുക്കില്ലാതെ യാത്രക്കാർക്ക് ഇനി എത്തിച്ചേരാം. ബെല്ലാരി…

57 minutes ago

ക്രിസ്മസ്-പുതുവത്സര തിരക്ക്; സ്പെഷ്യല്‍ സർവീസുകള്‍ ഏര്‍പ്പെടുത്തി കേരള ആർടിസി

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് അന്തർ സംസ്ഥാന റൂട്ടുകളിൽ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേരള ആർടിസി. ബെംഗളൂരു, മൈസൂരു,…

1 hour ago

കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.…

2 hours ago

ബലാത്സംഗ കേസ്: രാഹുലിന് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം:ബലാത്സംഗ കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം…

2 hours ago