LATEST NEWS

അനധികൃതമായി വിൽപ്പനക്ക് കടത്തുകയായിരുന്ന കേരള ലോട്ടറി ടിക്കറ്റുകൾ പിടികൂടി; കുടക് സ്വദേശി കസ്റ്റഡിയിൽ

ബെംഗളൂരു: സംസ്ഥാനത്തേക്ക് അനധികൃത വിൽപ്പനക്ക് കടത്തുകയായിരുന്ന കേരള ഭാഗ്യക്കുറി ടിക്കറ്റുകൾ കർണാടക പോലീസ് പിടികൂടി. 72,000 രൂപ വിലയുടെ 1220 ലോട്ടറി ടിക്കറ്റുകളുമായി കുടക് മടിക്കേരി ബാലെംബി ചാമ്പു സ്വദേശി എം.എൽ. സിബിയാണ് (58) പിടിയിലായത്.

നിലവില്‍ കർണാടകയില്‍ ലോട്ടറി നിരോധമുണ്ട്. കേരളത്തിൽ നിന്ന് ലോട്ടറി ടിക്കറ്റ് എത്തിച്ച് ഇരട്ടി വില ഈടാക്കി വിൽപന നടത്തുന്നതായി കർണാടക പോലീസിന് വിവരം ലഭിച്ചിരുന്നു. കര്‍ണടക-കേരള അതിർത്തി ഗ്രാമമായ കാസറഗോട്ടെ ബന്തടുക്ക മാണിമൂല വഴിയാണ് കേരള ടിക്കറ്റുകൾ കർണാടകത്തിലേക്ക് കടത്തിയത്. സുള്ള്യ-മടിക്കേരി റോഡിലെ കല്ലുഗുണ്ടി ഔട്ട്‌പോസ്റ്റിനു സമീപം  സുള്ള്യ പോലീസ് സിബി സഞ്ചരിച്ച മോട്ടോർ സൈക്കിൾ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് ടിക്കറ്റുകൾ കണ്ടെത്തിയത്. ഉയർന്ന വിലക്ക് വിൽപ്പനക്കായി കർണാടക-കുടക് അതിർത്തിയിലെ സാമ്പാജെയിലേക്കാണ് ടിക്കറ്റുകൾ കടത്തിയതെന്ന് പോലീസ് പറഞ്ഞു.
SUMMARY: Kerala lottery tickets being illegally sold seized; Kodagu native in custody

NEWS DESK

Recent Posts

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

14 minutes ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

39 minutes ago

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയില്‍

ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്‌…

2 hours ago

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

2 hours ago

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

3 hours ago

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

4 hours ago