പാലക്കാട്: കേരളത്തിന് പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്ന വന്ദേഭാരത് സർവീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ സിങ് അറിയിച്ചതായി എം.കെ രാഘവൻ എം.പി അറിയിച്ചു. മലബാർ മേഖലയിലെ എം.പിമാരുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ചുള്ള ഉറപ്പ് ലഭിച്ചത്. മംഗളൂരു-രാമേശ്വരം എക്സ്പ്രസ് ജൂണിൽ സർവീസ് പുനരാരംഭിക്കുമെന്ന ഉറപ്പ് ദക്ഷിണ റെയിൽവേ മാനേജർ നൽകിയാതായും എം.പിമാര്‍ പറഞ്ഞു.
യാത്രാദുരിതം രൂക്ഷമായ കൂടുതൽ മെമു പാസഞ്ചർ ട്രെയിനുകൾ വേണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന 12 മെമു സർവീസുകളിൽ ഒന്ന് മാത്രമാണ് മലബാറിൽ സർവീസ് നടത്തുന്നത്. യാത്രക്ലേശം പരിഹരിക്കാൻ മംഗളൂരു നിന്നും പാലക്കാടേക്ക് പുതിയ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നും ദക്ഷിണ റെയിൽവേ മാനേജർ എം.പിമാരെ അറിയിച്ചു.
<BR>
TAGS : VANDE BHARAT EXPRESS
SUMMARY : Kerala may get another Vande Bharat
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…