Categories: LATEST NEWS

കേരള പിറവി, കന്നഡ രാജ്യോത്സവം; വിപുലമായി ആഘോഷിച്ച് മലയാളി സംഘടനകള്‍

ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര പലഹാര വിതരണം, ആദരിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

▪️ ശ്രീനാരായണ സമിതി: സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ  കന്നഡ സംസ്ഥാന പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ  ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ സംസാരിച്ചു. ജോയിന്റ് ട്രഷറർ  അനൂപ് ഏ ബി, വൈസ് പ്രസിഡന്റുമാരായ  സുനിൽകുമാർ, ഷാജ്,  വനിതാ വിഭാഗം ചെയർപേഴ്സൺ  വത്സലമോഹൻ, പൂജാരി മനോജ് വിശ്വനാഥൻ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് മാരായ കെ പീതാംബരൻ, ജോയിന്റ് സെക്രട്ടറിമാരായ പ്രമോദ് ജെ, ദീപ അനിൽ മെമ്പർ ഇൻ ചാർജ്ജുമാരായ അനിൽ എസ് പണിക്കർ, സുഗതൻ, ശ്രീജസുഗതൻ, അനിത രാജേന്ദ്രൻ,. ഗിരിജ സുഗതൻ, യശോദ വിജയൻ, അജയ് വിജയൻ എന്നിവർ നേതൃത്വം നൽകി.

▪️ ശ്രീനാരായണ സമിതി

▪️ കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്: സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി, കന്നഡ രാജ്യോത്സവ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സമാജം പ്രസിഡണ്ട് ആർ മുരളീധറും പാണ്ഡുരംഗ റെഡ്ഢിയും ചേർന്ന് പതാക ഉയർത്തി. മധുരപലഹാരം വിതരണവും നടന്നു. വിശ്വനാഥൻ പിള്ള, സി പി മുരളി, ബിജു ജേക്കബ്, ശിവപ്രസാദ്, ചിത്തരഞ്ജൻ, കെ പി അശോകൻ, രാമചന്ദ്രൻ, വി കെ വിജയൻ, കൃഷ്ണപിള്ള, ആർ ബാലൻ, വിശ്വംഭരൻ, അശോക് എം, കവിരാജ് വർഗീസ്, ഉണ്ണികൃഷ്ണപിള്ള, ജോസഫ് പി എഫ്, ഏദൻസ്, രവികുമാർ, തോമസ് എബ്രഹാം, ശശി, അക്ഷയ് കുമാർ, സുജാതൻ തുടങ്ങിയവര്‍ പങ്കെടുത്തു.

▪️ കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്

▪️ എഐകെഎംസിസി സെൻട്രൽ കമ്മറ്റി: കന്നഡ രാജ്യോത്സവ ദിനത്തിൽ എഐകെഎംസിസി സെൻട്രൽ കമ്മറ്റി മൈസൂർ റോഡ് സാറ്റ്ലൈറ്റിൽ കന്നഡ സംസ്ഥാന പതാക ഉയര്‍ത്തി. രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. എംഎൽഎ കൃഷ്ണപ്പ മുഖ്യാതിഥി ആയി. പ്രസിഡന്റ്‌ ടി ഉസ്മാൻ എഐകെഎംസിസിയുടെ പ്രവർത്തനങ്ങളെ കുറിച്ചു പരിചയപ്പെടുത്തി.

▪️ എഐകെഎംസിസി സെൻട്രൽ കമ്മറ്റി

▪️ നാഗസാന്ദ്ര പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്മെന്റ് ഓണഴ്സ് അസോസിയേഷൻ: കന്നഡ രാജോത്സവ ആഘോഷത്തിന്റെ ഭാഗമായി എഴുത്തുകാരനും വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി, കർണാടക സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളിയെ ആദരിച്ചു. ജ്ഞാനപീഠ പദ്മഭൂഷൻ ജേതാവ് ഡോ. ചന്ദ്രശേഖര കമ്പാർ മുഖ്യാതിഥി ആയിരുന്നു.

▪️ സാന്ത്വനം അന്നസാന്ദ്രപാള്യ: കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആചരിക്കുന്നതിന്റെ ഭാഗമായി സാന്ത്വനം അന്നസാന്ദ്രപള്യയുടെ നേതൃത്വത്തിൽ സി.വി. രാമൻ ഗവൺമെന്റ് ആശുപത്രിയിൽ ഹംഗർ ഫീഡിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഉല്‍ഘാടനം ചെയ്തു.സംഘടനാ ചെയർമാൻ സനൂപ് പി, കൺവീനർ സുമേഷ് എസ്. കെ, ട്രഷറർ സുന്ദരേശ്വരൻ, ജോയിന്റ് കൺവീനർ ദിനേശ് എം. കെ എന്നിവർ നേതൃത്വം നൽകി.

▪️ സാന്ത്വനം അന്നസാന്ദ്രപാള്യ

SUMMARY: Kerala Piravi, Kannada Rajyothsavam; Malayali organizations celebrate extensively

NEWS DESK

Recent Posts

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു, പ്രതി പിടിയിൽ, ​യുവതിയുടെ നില ഗുരുതരം

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ…

5 hours ago

രാജസ്ഥാനിൽ ​തീർത്ഥാടക സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചുകയറി; 15 മരണം

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. ​തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ…

5 hours ago

മണ്ഡലകാലം; കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ്…

6 hours ago

മെക്സിക്കോയില്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌ഫോടനം; 23 പേര്‍ മരിച്ചു, 12 പേര്‍ക്ക് പരുക്ക്

സൊ​നോ​റ: മെ​ക്‌​സി​ക്കോ​യി​ല്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. 12ഓ​ളം പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. പരുക്കേറ്റവരെ…

7 hours ago

ബെംഗളൂരുവില്‍ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോർത്ത് ബെംഗളൂരു…

7 hours ago

എസ്ഐആര്‍ നിര്‍ത്തിവെക്കണം; തമിഴ്‌നാട് സുപ്രീം കോടതിയിലേക്ക്

ചെന്നൈ: തീവ്ര വോട്ടർ പട്ടിക (എസ്ഐആര്‍) പരിഷ്‍കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. ഞായറാഴ്ച മുഖ്യമ​​ന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന സർകക്ഷിയോഗത്തിലാണ്…

8 hours ago