ഇന്ത്യയില്‍ ആദ്യം; ഇന്തോ-റഷ്യൻ എ.കെ-203 വാങ്ങാനൊരുങ്ങി കേരള പോലീസ്

ന്യൂഡൽഹി: പോലീസ് സേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ തോക്കുകള്‍ വാങ്ങാനൊരുങ്ങി കേരള പോലീസ്. സേനയ്ക്ക് വേണ്ടി 250 എ.കെ-203 തോക്കുകള്‍ വാങ്ങാനാണ് നീക്കം. ഏതാണ്ട് 2.5 കോടി രൂപയുടെ ഇടപാടാണ് നടക്കുക. രാജ്യത്ത് ആദ്യമായാണ് ഒരു പോലീസ് സേന എ.കെ-203 തോക്കുകള്‍ സ്വന്തമാക്കുന്നത്.

കേരള പോലീസിന്റെ കൈവശമുള്ള ഇൻസാസ് അടക്കമുള്ള പഴക്കം ചെന്ന തോക്കുകള്‍ മാറ്റി കൂടുതല്‍ കൃത്യതയുള്ള ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. മാർച്ച്‌ 31-നാണ് തോക്കുകള്‍ വാങ്ങാനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഏത് സാഹചര്യത്തിലും കാര്യക്ഷമതയോടെ ഉപയോഗിക്കാൻ സാധിക്കുന്ന ആയുധം എന്നതാണ് എ.കെ-203 തോക്കുകളുടെ പ്രത്യേകത.

നിലവില്‍ കേരള പോലീസിന്റെ പക്കല്‍ എ.കെ-47, ഇൻസാസ്, ജർമൻ കമ്പനിയായ ഹെക്കർ ആൻഡ് കോഷിന്റെ എംപി5 എന്നീ തോക്കുകളാണ് ഉള്ളത്. ഇതിനൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ക്ലോസ് കോംബാറ്റ് പിസ്റ്റളുകളും പോലീസിന്റെ പക്കലുണ്ട്. ഇന്ത്യയില്‍ ഈ തോക്കുകള്‍ നിർമിക്കുന്ന ഒരേയൊരു കമ്പിനിയേയുള്ളു. അത് ഐ.ആർ.ആർ.പി.എല്‍ ആണ്.

ടെൻഡറില്‍ പങ്കെടുക്കുമെന്ന് ഐ.ആർ.ആർ.പി.എല്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി അമേത്തിയില്‍ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇൻഡോ-റഷ്യൻ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്. നിലവില്‍ ഇന്ത്യൻ സൈന്യം മാത്രമാണ് എ.കെ-203 തോക്കുകള്‍ ഉപയോഗിക്കുന്നത്. സൈന്യത്തിന്റെ കൈവശം ഒരുലക്ഷത്തോളം എ.കെ-203 തോക്കുകളാണ് ഉള്ളത്.

TAGS : KERALA POLICE
SUMMARY : Kerala Police set to buy Indo-Russian AK-203

Hot this week

മഴ തുടങ്ങിയതേയുള്ളൂ ചെറുവത്തൂരിൽ ദേശീയപാതയിൽ വിള്ളൽ

കാസറഗോഡ്:  ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വലിയ രീതിയിലുള്ള വിള്ളൽ രൂപപ്പെട്ടു. മട്ടലായി...

വെഞ്ഞാറമൂട് കീഴായിക്കോണത്ത് വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്...

അവയവദാനത്തിന് വ്യാജരേഖ ചമച്ച് തട്ടിപ്പ്: മുഖ്യപ്രതി നജീബ് ഗാസിയാബാദില്‍ അറസ്റ്റിൽ

കൊച്ചി: അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ...

തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ സി...

അധ്യായം 11 📖 കല്യാണക്കോപ്പ്

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍     കല്യാണാലോചന...

നന്ദഗോവിന്ദം ഭജൻസ് ജൂലായ് 18-ന് ബെംഗളൂരുവിൽ

ബെംഗളൂരു: ആസ്വാദകഹൃദയങ്ങളെ ഭക്തിസാഗരത്തില്‍ ആറാടിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സിഗ്നേച്ചർ എഡിഷൻ ബെംഗളൂരുവിൽ...

കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ അന്തരിച്ചു

ബെംഗളൂരു: കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ (66)...

ചക്രവാതച്ചുഴി; അഞ്ചു ദിവസം ശക്തമായ മഴ, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

Related Articles

Popular Categories