Categories: KARNATAKATOP NEWS

കേരള ആർടിസി ബസ് മദ്ദൂരില്‍ ഡിവൈഡറിലിടിച്ച് ഡ്രൈവർ മരിച്ചു

ബെംഗളൂരു: മലപ്പുറത്തു നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിൽ നിന്നുള്ള ഡ്രൈവർ ഹസീബ് ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 5 മണിക്ക് മാണ്ഡ്യ മദ്ദൂരിനടുത്ത് ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിലാണ് അപകടമുണ്ടായത്.  ആർപിസി 899 നമ്പർ സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിലൂടെ പോകുകയായിരുന്ന ലോറി സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിക്കുകയും ഡ്രൈവർ സ്റ്റിയറിംഗിനും കാബിനും ഇടയിൽ കുടുങ്ങുകയുമായിരുന്നു. മൃതദേഹം മാണ്ഡ്യ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  ബെംഗളൂരുവിലെക്കുള്ള സ്പെഷ്യല്‍ സര്‍വീസായിരുന്നു ബസിന്റെത്. അപകടത്തില്‍ യാത്രക്കാർക്ക് പരുക്കില്ല.
Updating…..
<BR>
TAGS : ACCIDENT | DEATH
SUMMARY : Kerala RTC bus driver dies after hitting divider at Maddur

Savre Digital

Recent Posts

സി. പി. രാധാകൃഷ്ണനെ അനുമോദിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…

17 minutes ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 12,360യിലെത്തിയപ്പോള്‍ പവന്‍…

54 minutes ago

കരാവലി ഉത്സവ് 20 മുതല്‍

ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…

1 hour ago

മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ. ഹെഗ്‌ഡെ അന്തരിച്ചു

ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…

1 hour ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ; മാർട്ടിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍  ആന്റണിക്കെതിരെ പോലീസ്…

2 hours ago

ജയില്‍ കോഴ: ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, കൊടിസുനിയു​ടെ ബന്ധുക്കളോടും കോഴ വാങ്ങി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ്…

2 hours ago