LATEST NEWS

കേരള ആര്‍ടിസിയുടെ ഹൊസൂർ – കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന് ഇന്ന് തുടക്കം

ബെംഗളൂരു: കേരള ആര്‍ടിസിയുടെ ഹൊസൂർ – കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് 7ന് ഹൊസൂർ മുനിസിപ്പൽ ബസ് ടെർമിനലിൽ നടത്തും.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സേലം, കോയമ്പത്തൂർ, പാല ക്കാട്, മലപ്പുറം, കോഴിക്കോട്, വടകര, തലശ്ശേരി വഴിയാണ് കണ്ണൂരിലേക്ക് സർവീസ് നടത്തുന്നത്. ഹൊസൂർ-കണ്ണൂർ ഡീലക്സ്
വൈകിട്ട് 7നു ഹൊസൂരിൽ നിന്നു പുറപ്പെട്ടു സേലം (9.30), കോ യമ്പത്തൂർ (12.30), പാലക്കാട് (1.35), പെരിന്തൽമണ്ണ (2.55), മല
പ്പുറം (3.20), കോഴിക്കോട് (4.45), വടകര (5.30), തലശ്ശേരി (6) വഴി രാവിലെ 6.30നു കണ്ണൂരിലെത്തും.

കണ്ണൂർ-ഹൊസൂർ ഡീലക്സ് വൈകിട്ട് 7നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് തലശ്ശേരി (7.30), വടകര (8), കോഴിക്കോട് (8.45), മലപ്പുറം (10.10), പെരിന്തൽമണ്ണ (10.35), പാലക്കാട് (11.55), കോയമ്പത്തൂർ (1), സേലം (4.10) വഴി രാവിലെ 6.20നു ഹൊസൂരിലെത്തും. റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. onlineksrtcswift.com ൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
SUMMARY: Kerala RTC’s Hosur – Kannur weekend deluxe service begins today

NEWS DESK

Recent Posts

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…

44 minutes ago

മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…

1 hour ago

അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

റോഡ് ഐലണ്ട്:  അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…

1 hour ago

നൈസ് റോഡിൽ കാറിടിച്ച് രണ്ട് കാൽനടയാത്രക്കാര്‍ മരിച്ചു

ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…

2 hours ago

കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്ക് വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം. വെള്ളിയാഴ്‌ച ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം വന്നത്. ചെന്നൈയിൽ…

2 hours ago

ഡി കെ ശിവകുമാർ ജനുവരി 6ന് മുഖ്യമന്ത്രിയാകും: അവകാശവാദവുമായി കോൺഗ്രസ് എംഎൽഎ ഇക്ബാൽ ഹുസൈൻ

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ജനുവരി 6നു മു ഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി കോൺഗസ് എംഎൽഎ ഇക്ബാൽ ഹുസൈൻ. സിദ്ധരാമയ്യയല്ല ഡി…

2 hours ago