ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക് കൈമാറാൻ വരുന്ന വഴി ഹൊസൂറിന് അടുത്ത് വച്ചിട്ടാണ് അപകടമുണ്ടായത്. ത്രിവര്‍ണ പതാകയുടെ നിറങ്ങളും കഥകളിയുടെ ഗ്രാഫിക്സുമുള്ള പുതിയ ബസാണ് അപകടത്തിൽ പെട്ടത്. മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രേക് പിടിച്ചതാണ് അപകട കാരണം എന്ന് കരുതുന്നു. ലോറിയുടെ പിൻഭാഗത്ത് ഇടിച്ച ബസിന്റെ പിന്നിൽ മറ്റൊരു ലോറിയും ഇടിച്ചു
അപകടശേഷമുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അശോക് ലെയ്‌ലാന്‍ഡിന്റെ 13.5 മീറ്റര്‍ നീളമുള്ള ഗരുഡ് ഷാസിയിലുള്ള സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ ഒരുങ്ങിയിരിക്കുന്നത് പ്രകാശിന്റെ ക്യാപെല്ല ബോഡിയിലാണ്. കെഎസ്ആര്‍ടിസി ഹൈബ്രിഡ് ബസുകള്‍ എന്ന് വിശേഷിപ്പിക്കുന്ന സ്ലീപ്പര്‍ കം സീറ്റര്‍ സംവിധാനത്തിലാണ് ഈ ബസുകളുടെ ഉള്‍വശം ഒരുക്കിയിരിക്കുന്നത്. മുകളിൽ രണ്ട്, ഒന്ന് ക്രമീകരണത്തിൽ സ്ലീപ്പറും താഴെ പുഷ് ബാക്ക് സീറ്റുകളും ഒരുക്കിയിരിക്കുന്നു.
കെഎസ്ആര്‍ടിസിക്കായി ആകെ 143 പുതിയ ബസുകളാണ് വാങ്ങിയിരുന്നത്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമിയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍, ഓര്‍ഡിനറി എന്നിങ്ങനെയുള്ള സര്‍വീസുകള്‍ക്കായാണ് ഇവ എത്തുന്നത്.
SUMMARY: Kerala RTC’s new AC sleeper bus met with an accident, incident reported from Bengaluru
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…
ന്യൂഡൽഹി: തൃശൂർ ചാലക്കുടി സ്വദേശി അരുൺ ഗോകുൽ വരച്ച 'ഉദയ്" എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ…