ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് പുതിയതായി ആരംഭിച്ച കേരള ആര്‍ടിസിയുടെ കൊട്ടാരക്കര സ്ലീപ്പർ ബസിന് മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പൂമാല അണിയിച്ചും മധുരം വിതരണം ചെയ്തുമായിട്ടായിരുന്നു സ്വീകരണം.
സുവർണ കർണാടക കേരളസമാജം സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ, വൈസ് പ്രസിഡണ്ടു മാരായ ബൈജു കെ ജെ, മെറ്റി ഗ്രേസ്, കോറമംഗല ശാഖ കൺവീനർ രാധാകൃഷ്ണൻ അടൂർ, പ്രശാന്ത്, ബാലകൃഷ്ണൻ, ഫാദർ വർഗീസ് പുതുപറമ്പിൽ, കെകെടിഎഫിന്റെ ഭാഗമായി ആർ വി ആചാരി, എം.എം.എയെ പ്രതിനിധീകരിച്ച് ഷംസുദ്ദീൻ കൂട്ടാളി, ഷംസുദ്ദീൻ സാറ്റലൈറ്റ്, മുഹമ്മദ് മൗലവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കെഎസ്ആർടിസിക്ക് വേണ്ടി ബെംഗളൂരു സ്റ്റേഷൻ ഇൻസ്പെക്റ്റർമാരായ അശോകൻ, ശിവൻ, എന്നിവരും പാലക്കാട് ഡിപ്പോയിൽ നിന്ന് സുനിൽ എന്നിവരും ചടങ്ങിന്റെ ഭാഗമായി.
ദിവസവും വൈകിട്ട് 5.45 ന് ആണ് കൊട്ടാരക്കര ബസ് സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്നത്. കൂടാതെ ഒരു എറണാകുളം സെമി സ്ലീപ്പർ ബസ്സും വൈകിട്ട് 7.15 ന് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ച് ആരംഭിച്ച ഈ രണ്ടു സർവീസുകളും മലയാളികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.
SUMMARY: Kerala RTC’s new bus welcomed by Malayali Associations
കോഴിക്കോട്:പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്. കോഴിക്കോട്…
തിരുവനന്തപുരം: മധ്യ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്ന് രണ്ട് പ്രധാന എക്‌സ്പ്രസ്…
ചെന്നൈ: കരൂർ അപകടത്തില്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം…
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍…
ധാക്ക: ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലില്‍ ശനിയാഴ്ച വൻ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് എല്ലാ വിമാന…