ASSOCIATION NEWS

കേരള ആര്‍ടിസിയുടെ പുതിയ സ്ലീപ്പർ കോച്ച് ബസിന് സ്വീകരണം

ബെംഗളൂരു: തലശ്ശേരി ബെംഗളൂരു റൂട്ടില്‍ പുതുതായി അനുവദിക്കപ്പെട്ട കേരള ആര്‍ടിസിയുടെ എസി സ്ലീപ്പര്‍ കോച്ച് ബസ്സിന് കന്നിയാത്രയില്‍
കേളി ബെംഗളൂരു അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി. രാത്രി പത്തരയോടെ ബെംഗളൂരുവിലെ മൈസൂര്‍ റോഡ് സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുത്തന്‍ എ.സി. കോച്ച് ബസിനാണ് സ്വീകരണം നല്‍കിയത്. യാത്രക്കാരെ മധുരം നല്‍കി സ്വീകരിച്ചു. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊന്നാടയണിയിച്ചു.

പുതിയ ബസ് അനുവദിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനും, വകുപ്പ് മന്ത്രി ഗണേഷ് കുമാറിനും, സ്പീക്കർ ഷംസീറിനും അഭിനന്ദനങ്ങൾ അറിയിക്കുന്ന ബാനറുകൾ ഉയർത്തിയാണ് പ്രവർത്തകർ ബസിന് സ്വീകരണം നൽകിയത്.

കേളി സെക്രട്ടറി ജാഷിര്‍ പൊന്ന്യം, പ്രസിഡണ്ട് ഷിബു പന്ന്യന്നൂര്‍, ജോ. സെക്രട്ടറി രഹിസ് നടുവിനാട്, നാസര്‍ ചെറുവാഞ്ചേരി, ട്രഷറര്‍ നൂഹാമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേളി പ്രവർത്തകരും, നിരവധി ബെംഗളൂരു മലയാളികളും ഒത്തുചേർന്നു.
SUMMARY: Kerala RTC’s new sleeper coach bus receives a warm welcome

 

NEWS DESK

Recent Posts

മംഗളൂരു വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

ബെംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരണെ 500 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6.10…

12 minutes ago

കാരുണ്യ നോർക്ക അംഗത്വ കാർഡ് ക്യാമ്പ് നടത്തി

ബെംഗളൂരു: കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് നോര്‍ക്ക റൂട്ട്സുമായി സഹകരിച്ച് നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി. നോർക്ക…

17 minutes ago

ഡോക്ടര്‍മാര്‍ക്ക് ഉന്നത പഠനത്തിന് പോകണോ, പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഉന്നത പഠനത്തിന് പോകന്‍ പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ഉന്നത പഠനത്തിനും സൂപ്പര്‍…

26 minutes ago

വഴിയോര ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് പൊള്ളലേറ്റ് നാലു വയസുകാരന്‍ മരിച്ചു

ബെംഗളൂരു: മൈസൂരുവില്‍ എന്‍ആര്‍ മൊഹല്ലയിലെ തെരുവ് ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് നാലു വയസുകാരന്‍ മരിച്ചു. മൈസൂരിലെ…

54 minutes ago

രാസലഹരിയുമായി അമ്മയും മകനും പിടിയില്‍; വീട്ടില്‍ നിന്ന് കഞ്ചാവും കണ്ടത്തി

ആലപ്പുഴ: എംഡിഎംഎയുമായി കാറില്‍ പോവുകയായിരുന്ന അഭിഭാഷകയായ അമ്മയെയും മകനെയും നര്‍ക്കോട്ടിക് സെല്ലും പുന്നപ്ര പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പുറക്കാട്…

1 hour ago

പേരാമ്പ്ര സംഘര്‍ഷം: സ്ഫോടക വസ്തു വലിച്ചെറിഞ്ഞ് കേസ്

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍…

1 hour ago