കേരളത്തിന് പുറത്ത് നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവരാണോ? എങ്കില്‍ മേല്‍വിലാസം മാറ്റാന്‍ പാടുപെടും

കൊച്ചി: കേരളത്തിന് പുറത്ത് നിന്നെടുത്ത ഡ്രൈവിംഗ് ലൈസന്‍സുകളിലെ മേല്‍വിലാസം സംസ്ഥാനത്തേക്ക് മാറ്റാന്‍ ഇനി കടമ്പകളേറെ. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്ന തരത്തില്‍ വാഹനം ഓടിച്ച് കാണിച്ചാല്‍ മാത്രമെ ഇനി ഇവിടത്തെ മേല്‍വിലാസത്തിലേക്ക് ലൈസന്‍സ് മാറ്റാന്‍ സാധിക്കൂ. കേരളത്തിന് പുറത്ത് നിന്ന് വളരെ എളുപ്പത്തില്‍ ലൈസന്‍സ് കിട്ടുന്നതിനാല്‍ നിരവധിപേര്‍ ഈ രീതി സ്വീകരിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് പുതിയ രീതി കേരളത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.

കേരളത്തില്‍ സ്ഥിര താമസമുള്ള അതിര്‍ത്തി ജില്ലകളിലെ പലരും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പോയി ലൈസന്‍സ് എടുക്കാറുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. അന്യ സംസ്ഥാനങ്ങളില്‍ പോയി എളുപ്പത്തില്‍ ലൈസന്‍സ് എടുത്ത് വരുന്നവരുടെ എണ്ണം കൂടുന്നതിനാലാണ് മേല്‍വിലാസ മാറ്റത്തിന്റെ നിബന്ധന കര്‍ശനമാക്കിയത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന വിശദീകരണം. നേരത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെടുത്ത ലൈസന്‍സ് കാലാവധിയാകുന്നതിന് മുമ്പ് പുതുക്കാന്‍ പോലും കേരളത്തില്‍ റോഡ് ടെസ്റ്റ് വേണ്ടായിരുന്നു.

അടുത്തിടെ കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്ന രീതി സര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നു. ടെസ്റ്റ് മാനദണ്ഡങ്ങള്‍ കടുപ്പിക്കുകയും ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തതോടെ നിരവധി പേര്‍ കേരളത്തില്‍ നിന്ന് പുറത്തേക്ക് പോയി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് എടുത്തിരുന്നു. ഇതോടുകൂടിയാണ് കടുപ്പിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്‌മെന്റ് തീരുമാനിച്ചത്. കേരളത്തില്‍ നിയമം കര്‍ശനമാക്കിയപ്പോള്‍ ലൈസന്‍സ് ടെസ്റ്റ് പേരിന് മാത്രം നടത്തുന്ന കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും ചില കേന്ദ്രങ്ങളിലേക്ക് മലയാളികള്‍ ഒഴുകിയെത്തിയിരുന്നു.

അപേക്ഷകന് വാഹനം ഓടിക്കാന്‍ അറിയാമെന്ന് ബോദ്ധ്യപ്പെടാന്‍ റോഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നതില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് തീരുമാനമെടുക്കാം എന്നതാണ് പുതിയ രീതി. എന്നാല്‍ സ്വന്തമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ മിക്ക മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട്. അതേസമയം ഈ വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് എടുത്തവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

രാജ്യത്തുടനീളം ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിന് മോട്ടോര്‍ വാഹന നിയമപ്രകാകം ഒരേ മാനദണ്ഡമാണ്. എന്നാല്‍ കേരളത്തില്‍ കെബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം നിയമം കര്‍ശനമാക്കിയിരുന്നു. ഇതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണം കൂടിയത്.
<br>
TAGS : DRIVING TEST | DRIVING LICENCE
SUMMARY : Kerala rto implement new rule to change address of driving license who have acquired driving license from other states

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

നീറ്റ് ചോർച്ച: നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം...

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരുക്ക്, ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു

ഹൈദരാബാദ്: കാക്കിനടയിൽ തന്റെ പുതിയ ചിത്രമായ NBK111ന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ...

സ്ത്രീകൾക്ക് മാത്രമായി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ആദ്യ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക്...

10 വർഷത്തിനിടെ 152 ചോർച്ചകൾ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10 പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവാജിനഗർ നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10...

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ...

14കാരിയെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച്...

Related Articles

Popular Categories