Categories: KERALATOP NEWS

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഹരിത സാവിത്രിക്കും കല്‍പ്പറ്റ നാരായണനും പുരസ്‌കാരം

തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2023 വർഷത്തിലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ഹരിത സാവിത്രി എഴുതിയ ‘സിൻ’ സ്വന്തമാക്കി. മികച്ച കവിതയ്ക്കുള്ള പുരസ്കാരം കല്‍പ്പറ്റ നാരായണന്റെ തിരഞ്ഞെടുത്ത കവിതകള്‍ സ്വന്തമാക്കി.

ചെറുകഥ എൻ.രാജൻ എഴുതിയ ‘ഉദയ ആർട്സ് ക്ലബ്’ നേടി. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ഗ്രേസിയുടെ ‘പെണ്‍കുട്ടിയും കൂട്ടരും’ നേടി. മികച്ച യാത്രാവിവരണം നന്ദിനി മേനോൻ എഴുതിയ ‘ആംചൊ ബസ്തര്‍’ നേടി. ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ആംചൊ ബസ്തര്‍.

അക്കാദമിയുടെ വിശിഷ്ടാംഗത്വം സി.എല്‍ ജോസ്, എം.ആർ രാഘവ വാര്യർ എന്നിവർ നേടി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കെ.വി കുമാരൻ, പ്രേമാ ജയകുമാർ പി.കെ. ഗോപി, എം. രാഘവൻ, രാജൻ തിരുവോത്ത്, ബക്കളം ദാമോദരൻ എന്നിവർ നേടി. മികച്ച ഉപന്യാസത്തിനുള്ള സി.ബി കുമാർ അവാർഡ് കെ.സി നാരായണന്റെ ‘മഹാത്മാഗാന്ധിയും മാധവിക്കുട്ടിക്കും ലഭിച്ചു.

വൈദികസാഹിത്യത്തിനുള്ള കെ.ആർ നമ്പൂതിരി അവാർഡ് കെ.എൻ ഗണേശിന്റെ തഥാഗതൻ, വൈജ്ഞാനികസാഹിത്യത്തിനുള്ള ജി.എൻ പിള്ള അവാർഡ് ഉമ്മുല്‍ ഫായിസയുടെ ഇസ്ലാമിക ഫെമിനിസം, ചെറുകഥയ്ക്കുള്ള ഗീതാഹിരണ്യൻ പുരസ്കാരം സുനു എ.വിയുടെ ഇന്ത്യൻ പൂച്ച, യുവകവിതാ അവാർഡ് ആദിയുടെ പെണ്ണപ്പൻ, സാഹിത്യവിമർശനത്തിനുള്ള പ്രൊഫ.എം അച്യുതൻ അവാർഡ് ഒ.കെ സന്തോഷ്, തുഞ്ചൻ സ്മാരക പ്രബന്ധമത്സരം പ്രവീണ്‍ കെ.ടി( സീത- എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും) എന്നിവ അർഹമായി.

TAGS : KERALA SAHITYA AWARD | ANNOUNCED
SUMMARY : Kerala Sahitya Akademi awards announced; Awarded to Haritha Savitri and Kalpatta Narayanan

Savre Digital

Recent Posts

‘തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു’; സണ്ണി ജോസഫിന് പരാതി നല്‍കി ഉമ തോമസ്

കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…

10 minutes ago

ജില്ലാ സെക്രട്ടറി ആക്കിയില്ല; വിജയ്‌യുടെ കാര്‍ തടഞ്ഞ ടിവികെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെ‌യില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…

1 hour ago

നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സ് പത്താം വാർഷികാഘോഷം തിങ്കളാഴ്ച

ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…

2 hours ago

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…

2 hours ago

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…

3 hours ago

ത്രിപുര സ്പീക്കര്‍ ബിശ്വ ബന്ധു സെൻ അന്തരിച്ചു

അഗർത്തല: ത്രിപുര നിയമസഭ സ്പീക്കർ ബിശ്വബന്ധു സെൻ അന്തരിച്ചു. 72 വയസായിരുന്നു. പക്ഷാഘാതത്തിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…

3 hours ago