ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ഓഫ് ബെംഗളൂരു ബന്‍ജാര, സര്‍വജ്ഞ നഗര്‍ എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കല്യാണ്‍ നഗറിലുള്ള റോയല്‍ കോണ്‍കോഡ് സ്‌കൂളിനടുത്തുള്ള കേരള സമാജം ഈസ്റ്റ് സോണ്‍ ഓഫീസ് പരിസരത്തു വെച്ചു നടന്ന ക്യാമ്പില്‍ മുപ്പതില്‍പരം പേര്‍ രക്തദാനം നടത്തി.
പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉമാശങ്കര്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു . സോണ്‍ ചെയര്‍മാന്‍ വിനു ജി അധ്യക്ഷത വഹിച്ചു. കേരള സമാജം വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍ ,ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ , അസിസ്റ്റന്റ് സെക്രട്ടറി വി മുരളീധരന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, സോണ്‍ കണ്‍വീനര്‍ രാജീവ്, ക്യാമ്പ് ഡയറക്ടര്‍ ജോയ് എം വി, സജി പുലിക്കോട്ടില്‍, സയ്യദ് മസ്താന്‍, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ അനു അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്യാമ്പിന് രതീഷ് നമ്പ്യാര്‍, രജീഷ് , വിനോദ് , ജയപ്രകാശ് , രഘു പി കെ ,സലി കുമാര്‍, രഘു ടി ടി ,സുജിത് ,ദിവ്യ രജീഷ്, ഗീത രാജീവ്, ലേഖ വിനോദ്, പ്രസാദിനി, ഷിബു തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
<BR>
TAGS : KERALA SAMAJAM
SUMMARY : Kerala Samaja organized blood donation camp
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…
പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനുള്ള നിർണായക നീക്കവുമായി പോലീസ്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും…
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയില്‍…
ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…
കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…