Categories: ASSOCIATION NEWS

കേരളസമാജം ബാംഗ്ലൂർ കന്റോൺമെന്റ് സോൺ ഓണാഘോഷം 29 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് സോണ്‍ ഓണാഘോഷം സെപ്തംബര്‍ 29 ന് വസന്തനഗര്‍ ഡോ. ബി. ആര്‍. അംബേഡ്കര്‍ ഭവനില്‍ നടക്കും. കര്‍ണാടക അഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍പേഴ്‌സ്ണ്‍ ലൈല രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

നഗര വികസന, നഗര ആസൂത്രണ മന്ത്രി ബൈരതി സുരേഷ്, കേരള തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം.ബി രാജേഷ്, പി.സി മോഹന്‍ എം.പി, എംഎല്‍എ മാരായ എ.സി. ശ്രീനിവാസ, എന്‍ എ ഹാരിസ്, റിസ്വാന്‍ അര്‍ഷാദ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.

കലാ-സാംസ്‌കാരിക പരിപാടികള്‍, പഞ്ചാരിമേളം, പ്രദര്‍ശന സ്റ്റാളുകള്‍, ഓണ സദ്യ, പ്രശസ്ത ഗായിക ദുര്‍ഗ വിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, സണ്‍റൈസ് ഡാന്‍സ് കമ്പനിയുടെ അക്രോബാറ്റിക് ഡാന്‍സ്, അനീഷ് സാരഥി, അശ്വതി, സൂര്യ എന്നിവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോ എന്നിവ ഉണ്ടായിരിക്കുമെന്ന് സോണ്‍ കണ്‍വീനര്‍ ഹരികുമാര്‍ ജി, ആഘോഷ കമ്മറ്റി കണ്‍വീനര്‍ ഷിനോജ് നാരായണ്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 9686665995, 8792687607
<BR>
TAGS : ONAM-2024
SUMMARY : Kerala Samajam Bangalore Cantonment Zone Onagosham on 29th

Savre Digital

Recent Posts

ഡോക്ടറാകാൻ ആഗ്രഹമില്ല; നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ 19കാരൻ ജീവനൊടുക്കി

മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…

29 minutes ago

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…

2 hours ago

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…

2 hours ago

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…

3 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

4 hours ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…

5 hours ago