ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് സോണ്‍ ഓണാഘോഷം വസന്തനഗര്‍ ഡോ. ബി. ആര്‍. അംബേഡ്കര്‍ ഭവനില്‍ നടന്നു. ബെംഗളൂരു വികസന അതോറിറ്റി ചെയര്‍മാന്‍ എന്‍എ ഹാരിസ് എംഎല്‍എ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍പേഴ്സണ്‍ ലൈല രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
പി.സി മോഹന്‍ എം.പി, കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐആര്‍എസ്, ഗുഡ് ഷേപ്പേര്‍ഡ് ഇന്‍ സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ടോജോ ജോണ്‍, വിഎസ്എ സ്ട്രാറ്റജിക് ചെയര്‍മാന്‍ ഡോ വിജയകുമാര്‍, എംപയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, കേരളസമാജം പ്രസിഡന്റ് സിപി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പിവിഎന്‍ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി വി മുരളീധരന്‍, വിഎല്‍ ജോസഫ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, സോണ്‍ കണ്‍വീനര്‍ ഹരികുമാര്‍, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ഷിനോജ് നാരായണ്‍ എന്നിവര്‍ പങ്കെടുത്തു.
സോണ്‍ കുടുംബംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, പഞ്ചാരിമേളം, പ്രദര്‍ശന സ്റ്റാളുകള്‍, ഓണസദ്യ, പ്രശസ്ത ഗായിക ദുര്‍ഗ വിശ്വനാഥും സംഘവും അവതരിപ്പിച്ച ഗാനമേള, സണ്‍റൈസ് ഡാന്‍സ് കമ്പനിയുടെ അക്രോബാറ്റിക് ഡാന്‍സ്, അനീഷ് സാരഥി, അശ്വതി, സൂര്യ എന്നിവര്‍ അവതരിപ്പിക്ച്ച കോമഡി ഷോ എന്നിവ നടന്നു.
<BR>
TAGS : ONAM-2024
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ…
ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ…
കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…