'സ്‌മൃതി' പ്രകാശന ചടങ്ങില്‍ നിന്ന്
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സുവനീർ ‘സ്‌മൃതി- 2025’ പ്രകാശനം ചെയ്തു. പ്രസിഡന്റ് ചിത്തരഞ്ജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ കന്നഡ വിവർത്തകനുമായ സുധാകരൻ രാമന്തളി പത്രപ്രവർത്തകനും സാഹിത്യകാരനുമായ വിഷ്ണുമംഗലം കുമാറിന് നൽകി പ്രകാശനം നിര്‍വഹിച്ചു. എഴുത്തുകാരായ കെ ആർ കിഷോർ, ഇന്ദിര ബാലൻ, അനിത പ്രേംകുമാർ, മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ടോമി ആലുങ്കൽ, സുവനീർ കമ്മിറ്റി ചെയർമാൻ ഗോപിനാഥൻ നായർ, സുവനീർ എഡിറ്റർ സഹദേവൻ, സമാജം സ്ഥാപക സെക്രട്ടറിയും പ്രസിഡന്റുമായ ആർ മുരളിധർ, മുൻ സെക്രട്ടറി രഘൂത്തമൻ, എം ഒ വർഗീസ്, പി ജെ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു
സമാജം സെക്രട്ടറി ബാലചന്ദ്രൻ നായർ സ്വാഗതവും സുവനീർ കമ്മിറ്റി കൺവീനർ ടി കെ ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു. ട്രഷറർ സുഗതകുമാരൻ നായർ, എം രാമചന്ദ്രൻ, മധുസൂദനൻ, ശിവപ്രസാദ്, വിശ്വനാഥൻ പിള്ള, ഉണ്ണികൃഷ്‌ണ പിള്ള, കെ.പി അശോകൻ, ഗോപകുമാർ, അശോക് കുമാർ, ഓമനകുട്ടൻ പിള്ള, സുകുമാരൻ നായർ, സുജാതൻ, മലയാളം മിഷൻ അധ്യാപികമാരായ ബിന്ദു മനോഹർ. അനിത രാജേഷ്, ബിന്ദു ഗോപാലകൃഷ്‌ണൻ, മൃദുല ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: Kerala Samajam Bengaluru North West Souvenir ‘Smriti-2025’ released
യെമൻ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ സഹോദരന്റെ കത്ത്. പുതിയ തിയതി തേടി…
മലപ്പുറം: സംസ്ഥാനത്തെ അണ് എയ്ഡഡ് സ്കൂളുകള്‍ക്കുമേല്‍ കർശന നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും. ഒന്നാം ക്ലാസിലെ…
കോഴിക്കോട്: പശുക്കടവില്‍ വീട്ടമ്മ ബോബിയുടെ ദുരൂഹമരണത്തില്‍ അയല്‍വാസി പോലീസ് കസ്റ്റഡിയില്‍. പന്നികളെ പിടിക്കാൻ വെച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ആണ്…
തൃശൂർ: അതിരപ്പിള്ളിയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. ഇന്നലെ രാത്രിയിലും കനത്ത…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 74,360 രൂപയായി. ഗ്രാമിന്…
പാലക്കാട്: ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ, ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ…