ASSOCIATION NEWS

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാരവം -2025 സമാപിച്ചു

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടി ഓണാരവം-2025 സമാപിച്ചു. സമാപന സമ്മേളനം വിജയനഗര്‍ എം.എല്‍.എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് ആധ്യക്ഷം വഹിച്ചു. വിശിഷ്ടാതിഥികളായി പങ്കെടുത്ത സിനിമാ താരം കൈലാഷ്, കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍, യശ്വന്തപൂര എംഎല്‍എ. എസ്. ടി. സോമശേഖര, സാമൂഹ്യപ്രവര്‍ത്തക അനുപമ പഞ്ചാക്ഷരി, സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി, ട്രഷറര്‍ അരവിന്ദാക്ഷന്‍ പി.കെ. എന്നിവര്‍ സംസാരിച്ചു. സമാജം ഉപസമിതി കണ്‍വീനര്‍മാരായ നിരജ്ഞന്‍, ജോളി പ്രദീപ്, കൃഷ്ണ പിള്ള, റിയ ടി കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

എസ്എസ്എല്‍സി, പി.യു.സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് എന്‍ഡോവ്‌മെന്റ് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. പൂക്കള മല്‍സരം, കലാ കായിക മല്‍സരങ്ങള്‍ എന്നിവയില്‍ വിജയികളായവര്‍ക്ക് സമ്മാന ദാനം നടത്തി. വിവിധ മേഘലകളില്‍ വിശിഷ്ട സേവനങ്ങള്‍ നടത്തിവരുന്നവര്‍ക്കുള്ള ആദരം, ചെണ്ടമേളം, സമാജം അംഗങ്ങള്‍ അവതരിപ്പിച്ച കേരള ദര്‍ശനം, തിരുവാതിര, ഒപ്പന, മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് നൃത്തങ്ങള്‍, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു. സിനിമാ പിന്നണി ഗായകന്‍ ലിബിന്‍ സ്‌കറിയ, ഇന്ത്യന്‍ വോയ്‌സ് ഫെയിം ലിധി, ടോപ് സിംഗര്‍ താരം ആയുശ്രീ വാര്യര്‍, ചാനല്‍ താരങ്ങളായ സുബിന്‍, അജിത്, മനീഷ, മ്യൂസിക്കല്‍ ഫ്യൂഷനുമായി ചാനല്‍ താരം ബിനു എന്നിവര്‍ പങ്കെടുത്ത കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിച്ച മെഗാ ഗാനമേളയും അരങ്ങേറി.
SUMMARY: Kerala Samajam Bengaluru South West Onaravam -2025 concluded

NEWS DESK

Recent Posts

അടിമാലിയില്‍ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചില്‍. മച്ചിപ്ലാവ് ചൂരക്കട്ടൻകുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. വീടിന് മുകളിലേക്ക് മണ്ണ് പതിച്ചു. ചൂരക്കട്ടൻ സ്വദേശി അരുണ്‍…

1 hour ago

കാടുഗോഡി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: കാടുഗോഡി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷവും 34ാം വാഷർഷിക ആഘോഷവും അസോസിയേഷൻ ഹാളിൽ നടന്നു. ഓണസദ്യയ്ക്ക് ശേഷം നടന്ന സാംസ്കാരിക…

1 hour ago

രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 15 പേര്‍ക്ക് പൊള്ളലേറ്റു

ജയ്പുർ: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ജയ്സാല്‍മറില്‍ നിന്ന് ജോധ്പുറിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. ജയ്സാല്‍മറില്‍…

2 hours ago

വിദ്യാര്‍ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച്‌ പഠിക്കാനുള്ള അനുമതി നല്‍കണം; വി ശിവന്‍കുട്ടി

തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്നും…

3 hours ago

ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ ഡിജിറ്റല്‍ തട്ടിപ്പ്; 16 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ വിദേശ പൗരന്മാരില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കോടികള്‍ തട്ടുന്ന 16…

4 hours ago

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം; വിശദാംശങ്ങള്‍ പുറത്തു വിട്ട് പ്രോട്ടോക്കോള്‍ വിഭാഗം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.…

4 hours ago