ASSOCIATION NEWS

കേരളസമാജം ദാവൺഗരെ ‘സമർപ്പണ 2025’ ആഘോഷങ്ങള്‍ ഞായറാഴ്ച നടക്കും

ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി ‘അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ‘സമർപ്പണ 2025’ ഓഗസ്റ്റ് 17ന് ദാവൺഗരെ ഗുണ്ഡി മഹാദേവ കല്യാണമണ്ഡപത്തിൽ നടക്കും. രാവിലെ എഴുമണി മുതല്‍ വനിതകൾക്കായുള്ള സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് ഉണ്ടാകും. രാവിലെ 10 മണി മുതൽ ഫാഷൻ ഷോ, ഗാനാലാപന മത്സരം, ഡാൻസ് മത്സരം, വിവിധ കാലപരിപാടികള്‍ എന്നിവ അരങ്ങേറും.

വൈകിട്ട് നാലിന് നടക്കുന്ന പൊതുപരിപാടിയിൽ ലോകസഭാ എം.പി. പ്രഭാ മല്ലികാർജുന മുഖ്യാതിഥിയാകും. പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ള രണ്ടു കുട്ടികളുടെ പഠനവും സംരക്ഷണവും  കേരളസമാജം ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും. ഓട്ടിസം ബാധിച്ച 25 ഓളം കുട്ടികൾക്കുള്ള അവശ്യസാധനങ്ങൾ, അശരണരായ 20 അമ്മമാർക്ക് 6 മാസത്തേക്കുളള വസ്ത്രം, മരുന്നുകൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ ചടങ്ങില്‍ വിതരണം ചെയ്യും. നഴ്സിംഗ് മേഖലയിൽ 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന 11 നഴ്സ്മാരെ വേദിയിൽ ആദരിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8310034867, 98452 47085
SUMMARY: Kerala Samajam Davangere ‘Samarpana 2025’ celebrations on Sunday

NEWS DESK

Recent Posts

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരമായി ബെംഗളൂരു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) സെപ്റ്റംബർ…

2 minutes ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…

1 hour ago

തിരുപ്പതിയില്‍ ബോംബ് ഭീഷണി; അതീവ ജാഗ്രതാ നിര്‍ദേശം

അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ബോംബ് ഭീഷണി. തിരുപ്പതി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനം നടക്കും എന്നാണ് ഭീഷണി സന്ദേശം…

1 hour ago

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു

ആലപ്പുഴ: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതെന്ന് എംപി…

2 hours ago

13 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കാസറഗോഡ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ…

3 hours ago

അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ആറ് അവയവങ്ങള്‍ ദാനം ചെയ്തു

കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും.…

3 hours ago