ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ഡയാലിസിസ് യുണിറ്റ് ലക്ഷ്മിപുര ക്രോസിലുള്ള പ്രസാദ് ഗ്ലോബല്‍ ഹോസ്പിറ്റലില്‍ യെലഹങ്ക എം.എല്‍.എ എസ്. ആര്‍. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു.ഡയാലിസിസ് യൂണിറ്റ് സ്‌പോണ്‍സര്‍ ചെയ്ത മേഘ എഞ്ചിനീയറിംഗ് ലിമിറ്റഡ് വൈസ് പ്രസിഡണ്ട് സുധീര്‍ മോഹന്‍, ഹോസ്പ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോക്ടര്‍.നിഹാല്‍ പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളായി.
കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ സോണ്‍ കണ്‍വീനര്‍ പി. ആര്‍. ഉണ്ണികൃഷ്ണന്‍ സോണ്‍ അഡ്വൈസര്‍ രാജഗോപാല്‍ എം, ഡോക്ടര്‍ സജ്ജയ്, ലേഡീസ് വിങ്ങ് ചെയര്‍പേഴ്സണ്‍ സുധാ സുധീര്‍ എന്നിവര്‍ സംബന്ധിച്ചു.
കേരള സമാജത്തിന്റെ നേതൃത്വത്തിലുള്ള ഒന്‍പതാമത്തെ ഡയാലിസിസ് യൂണിറ്റണിത്. ഈസ്‌റ് സോണിന്റെ നേതൃത്വത്തില്‍ ട്രൈ ലൈഫ് ആസ്പത്രി, കല്യാണ്‍ നഗര്‍, കെ ആര്‍ പുരം സോണിന്റ നേതൃത്വത്തില്‍ ശ്രീ ലക്ഷ്മി ആസ്പത്രി, കഗദാസപുര, മല്ലേശ്വരം സോണിന്റെ നേതൃത്വത്തില്‍ മെഡ് സ്റ്റാര്‍ ആസ്പത്രി, സഹകാര്‍ നഗര്‍, ആവേക്ഷ ആസ്പത്രി സിംഗപ്പുര എന്നിവിടങ്ങളില്‍ ആണ് ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് 831-0301304, 99025 76565.
<br>
TAGS : KERALA SAMAJAM
SUMMARY : Kerala Samajam Dialysis Unit inaugurated
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…
പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനുള്ള നിർണായക നീക്കവുമായി പോലീസ്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും…
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയില്‍…
ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…
കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…