ASSOCIATION NEWS

കേരളസമാജം ദൂരവാണിനഗർ ഓണച്ചന്തകള്‍ക്ക് തുടക്കമായി

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിക്കുന്ന ഓണച്ചന്തകള്‍ക്ക് തുടക്കമായി. വിജിനപുര ജൂബിലി സ്കൂളിൽ നടത്തുന്ന നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഓണച്ചന്ത സമാജം പ്രസിഡന്റ് മുരളീധരൻ നായർ, മുൻ പ്രസിഡന്റ് ദിവാകരൻ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഓണച്ചന്ത ചെയർമാൻ എം കെ ചന്ദ്രൻ, കൺവീനർ വിശ്വനാഥൻ, ജോയന്റ് കൺവീനർമാരായ രാധാകൃഷ്ണൻ ഉണ്ണിത്താൻ, രാജു എ യു, വനിതാ വിഭാഗം കൺവീനർ സരസമ്മ സദാനന്ദൻ, യുവജന വിഭാഗം ചെയർമാൻ അബ്ദുൾ അഹദ്, കൺവീനർ ഷമീമ, എഡ്യൂക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, മുൻഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

എൻആർഐലേ ഔട്ടിലെ ജൂബിലി സിബിഎസ്ഇ സ്കൂളിൽ നടക്കുന്ന ഓണച്ചന്ത കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. സമാജം വൈസ് പ്രസിഡന്റ് എം പി വിജയൻ, ജോയന്റ് സെക്രട്ടറി ജോണി പി സി, ചന്ത കൺവീനർ പവിത്രൻ, ജോയന്റ് കൺവീനർമാരായ പ്രഭാകരൻ പി പി, ഭാസ്കരൻ എം എ, വനിതാ വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ, വൈസ് ചെയ്യർപേഴ്സൺ സുമതി രാമചന്ദ്രൻ, മുൻ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

എൻആർഐലേ ഔട്ടിലെ ജൂബിലി സിബിഎസ്ഇ സ്കൂളിൽ നടക്കുന്ന ഓണച്ചന്ത കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യുന്നു

സമാജത്തിന്റെ ചന്തയിൽ ഓണവിഭവങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. എത്തപ്പഴത്തിന് ചന്തയിൽ കിലോവിന് 55 രൂപയാണ് വില, വെളിച്ചെണ്ണയിൽ വറുത്ത എത്തക്കായ് ചിപ്സിന് കിലോ 350 രൂപയും, പാം ഓയലിൽ വറുത്ത ചിപ്സിന് 290 രൂപയുമാണ് ചന്തയിലെ വില. ഇത് കൂടാതെ വിവിധ തരം ചിപ്സുകളും ഹലുവയുമൊക്കെ വളരെ കുറഞ്ഞ നിരക്കിൽ ചന്തയിൽ ലഭ്യമാണ്. വനിതാ വിഭാഗം തയാറാക്കിയ വിവിധ തരം അച്ചാർ, പലഹാരങ്ങൾ, അതത് ദിവസം തയാറാക്കി വില്പന നടത്തുന്ന പായസം എന്നിങ്ങനെ ഓണത്തെ വിഭവ സമൃദ്ധമാക്കുന്ന എല്ലാ ഇനങ്ങളും ചന്തയില്‍ ലഭ്യമാണ്. നാട്ടിൽ നിന്ന് കൊണ്ടു വന്ന വിവിധ ഇനം പച്ചക്കറികളും വിലക്കുറവിൽ ചന്തയിൽ വിറ്റഴിക്കപ്പെടുന്നു.

ഓണവിഭവങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ സമാജം 1984 ൽ ആരംഭിച്ച ഓണച്ചന്ത സമാനതകളില്ലാത്തതാണ്. നൂറുകണക്കിന് സന്നദ്ധസേവകരാണ് ലീവെടുത്ത് ഈ സേവനത്തിൽ പങ്കാളികളാകുന്നത്.പ്രവർത്തി ദിവസമായിട്ടും ചന്തയിൽ കുടുംബ സമേതം ആളുകൾ വന്നെത്തുന്നുണ്ട്. രണ്ടിടത്തും മറ്റു വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉള്ളത് കൊണ്ട് ഇതൊരു നല്ല വ്യാപാരമേള കൂടിയാണ്.
SUMMARY: Kerala Samajam Dooravani Nagar Samajam Onam chantha have begun

NEWS DESK

Recent Posts

പ്രസവത്തിനിടെ 22കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവത്തിനിടെ ഇരുപത്തിരണ്ടുകാരി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ്…

7 hours ago

പറന്ന് പൊങ്ങിയ വിമാനത്തിനുള്ളില്‍ 29കാരന്‍ ബോധരഹിതനായി; തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പുറപ്പെട്ട…

7 hours ago

വീടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച്  4 മരണം

ചെന്നൈ: ചെന്നൈയില്‍ വീടിനുള്ളില്‍ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയില്‍ ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം നടന്നത്. അപകടത്തില്‍…

8 hours ago

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയില്‍…

8 hours ago

തൊടുപുഴയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; മുത്തശ്ശിക്കും കൊച്ചുമകള്‍ക്കും ദാരുണാന്ത്യം

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആമിന ബീവി, കൊച്ചുമകള്‍ മിഷേല്‍ മറിയം എന്നിവരാണ്…

9 hours ago

പെണ്‍കുട്ടി ഉണ്ടായതില്‍ ഭാര്യക്ക് മര്‍ദനം; ഭര്‍ത്താവിനെതിരെ കേസ്

കൊച്ചി: പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കൊച്ചി അങ്കമാലിയിലാണ് ക്രൂരമായ സംഭവം നടന്നത്.…

9 hours ago