ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ സൗജന്യ പ്രമേഹ പരിശോധന- ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. 26 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ വിജിനപുര ജൂബിലി സ്കൂളിലാണ് ക്യാമ്പ്. രക്ത പരിശോധന, രക്തസമ്മര്‍ദ്ദം, യൂറിക് ആസിഡ്, നേത്ര പരിശോധന, ന്യൂറോപ്പതി പരിശോധന, വൃക്ക പ്രവര്‍ത്തന പരിശോധന, ഇസിജി മുതലായ പരിശോധനകള്‍ സൗജന്യമായി നടത്തും. ജൂബിലി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിയും ജനറല്‍ ഫിസിഷ്യനും പ്രമേഹരോഗ വിദഗ്ദ്ധനുമായ ഡോ. മുഹമ്മദ് തൗസീഫിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്.
ഇതിനകം പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവര്‍. കുടുംബത്തില്‍ പ്രമേഹത്തിന്റെ ചരിത്രമുള്ള വ്യക്തികള്‍, അമിത ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, വിശദീകരിക്കാനാകാത്ത ക്ഷീണം എന്നി ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ക്യാമ്പ് ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും:
കണ്‍വീനര്‍: പവിത്രന്: 9945919144. സമാജം ഓഫീസ്: 6366372320.
<br>
TAGS : MEDICAL CAMP | KERALA SAMAJAM DOORAVAANI NAGAR
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…
കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…
തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് ബെവ്കോയില്‍ റെക്കോർഡ് വില്‍പ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാള്‍ 53 കോടി…
പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ്…
തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമലയിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…
കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…