ബെംഗളൂരു : കേരളസമാജം ദൂരവാണിനഗര്‍ വിജിനപുര ജൂബിലി സ്‌കൂളിലും എന്‍.ആര്‍.ഐ. ലേഔട്ടിലെ ജൂബിലി സി.ബി.എസ്.ഇ. സ്‌കൂളിലും ഏര്‍പ്പെടുത്തിയ ഓണച്ചന്തകള്‍ പ്രവര്‍ത്തനാമാരംഭിച്ചു. വിജിനപുര ജൂബിലി സ്‌കൂളിലെ ചന്ത കൊത്തൂര്‍ ജി. മഞ്ജുനാഥ്, മുന്‍ ജനറല്‍ സെക്രട്ടറി ടി.ഐ. സുബ്രന്‍, മുന്‍ ട്രഷറര്‍ വി.കെ. പൊന്നപ്പന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുരളീധരന്‍ നായര്‍, വൈസ് പ്രസിഡന്റ് എം.പി. വിജയന്‍, എജുക്കേഷണല്‍ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജോയിന്റ് സെക്രട്ടറി ബീനോ ശിവദാസ്, വനിതാ വിഭാഗം കണ്‍വീനര്‍ സരസമ്മാ സദാനന്ദന്‍, യുവജനവിഭാഗം ചെയര്‍മാന്‍ രാഹുല്‍, ചന്ത കണ്‍വീനര്‍മാരായ വിശ്വനാഥന്‍, എം.എ. ഭാസ്‌കരന്‍, രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, സോണല്‍ സെക്രട്ടറിമാരായ ബാലകൃഷ്ണപിള്ള, സുഖിലാല്‍, പ്രവര്‍ത്തക സമിതിയംഗങ്ങളായ സന്തോഷ്, രാജീവ്, മുന്‍ പ്രസിഡന്റ് ദിവാകരന്‍, ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍ എന്നിവര്‍ പങ്കെടുത്തു.
എന്‍ ആര്‍ ഐ ലേ ഔട്ടിലെ ഓണച്ചന്ത കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍ പേഴ്‌സന്‍ ഗ്രേസി പീറ്റര്‍, ട്രഷറര്‍ എം കെ ചന്ദ്രന്‍, വൈസ് പ്രസിഡന്റ് വിജയന്‍, കണ്‍വീനര്‍ പവിത്രന്‍, സോണല്‍ സെക്രട്ടറി പുരുഷോത്തമന്‍ നായര്‍, ചന്ദ്രമോഹന്‍, ശശിധരന്‍, മുന്‍ പ്രസിഡന്റ് പീറ്റര്‍ ജോര്‍ജ്, മുന്‍ ട്രഷറര്‍ ജി രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓണവിഭവങ്ങള്‍ക്ക് വിപണിനിരക്കിനെ അപേക്ഷിച്ച് വിലക്കുറവ് ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. നേന്ത്രപ്പഴം കിലോയ്ക്ക് 55 രൂപയും ചിപ്സ് കിലോയ്ക്ക് 290 രൂപയുമാണ് വില.
<br>
TAGS ; ONAM-2024
SUMMARY: Kerala Samajam Dravaninagar Onachantha’s started
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…