ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാവാസന വിളിച്ചറിയിക്കുന്ന മത്സരവേദിയായി. ചിത്രകാരന്‍ ഭാസ്‌കരന്‍ ആചാരി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഒ.കെ, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളീധരന്‍, അസിസ്റ്റന്റ് സെക്രട്ടറി വി എല്‍ ജോസഫ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥ്, സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ ഹരികുമാര്‍, സുരേഷ് കുമാര്‍, സുജിത്, വിനേഷ്, അമൃത സുരേഷ്, സുചിത്ര തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 600-ല്‍ അധികം കുട്ടികള്‍ പങ്കെടുത്തു. 6 വയസുവരെയുള്ള സബ് ജൂനിയര്‍ വിഭാഗത്തില്‍ പൂക്കളും പുഴകളും ചിത്ര രചനക്ക് വിഷയമാക്കിയപ്പോള്‍ 11 വയസുവരെയുള്ള വര്‍ കാര്‍ട്ടൂണ്‍ കഥാപത്രങ്ങളെയും വീടും പരിസരവും ക്യാന്‍വാസില്‍ പകര്‍ത്തി . 17 വയസുവരെ യുള്ള സീനിയര്‍ വിഭാഗക്കാര്‍ക്ക് സീനറികളും പ്രകൃതി ഭംഗിയും ക്യാന്‍വാസില്‍ പകര്‍ത്തി തങ്ങളുടെ ഭാവന പ്രകടിപ്പിച്ചു. ബെംഗളൂരുവിലെ ചിത്രകാരന്‍മാരായ ഭാസ്‌കരന്‍ ആചാരി, നാരായണന്‍ നമ്പൂതിരി, രാംദാസ്, എന്നിവര്‍ വിധികര്‍ത്താക്കളായി.
വിജയികള്‍:-
സബ് ജൂനിയര്‍
1 .മന്‍വി 2. സിയാന 3.ഐസല്‍ ഷഫീഖ്
പ്രോത്സാഹന സമ്മാനം: – അമേയ, തപസ്യ ശ്രീകാന്ത്, നിത്വിന്‍ കുമാര്‍, സോയ, സയാന്‍ മോഗ്
ജൂനിയര്‍:-
1. ആകാശ് 2. മീനാക്ഷി മജീഷ് 3.ജെറില്യ
പ്രോത്സാഹന സമ്മാനം: –
പ്രാച്ചി, നവീന്‍, നന്ദിത, നന്ദകുമാര്‍, ശ്രീധ്വനി ശ്രീധര്‍
സീനിയര്‍:-
1. റിഷോണ്‍ ആര്‍ 2. അമിത വി അനീഷ് 3. ഹര്‍ഷിത് ആര്‍ സി
പ്രോത്സാഹന സമ്മാനം: – ധനുഷ് കെ എ, അന്‍ഷു ശര്‍മ, അലോക്, രക്ഷന്‍ ടി, രക്ഷിത എസ്
<Br>
TAGS : KERALA SAMAJAM
കൊച്ചി: കാന്താര 2 വിന്റെ വിലക്ക് പിന്‍വലിച്ച് ഫിയോക്ക്. കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് ഫിയോക്ക് അറിയിച്ചു. ചിത്രം ഒക്ടോബര്‍ 2ന്…
കഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിത്തിരിവായി. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിന്റെ…
ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും വന്ന കാർ…
കൊച്ചി: സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം ഡിസിപി…
മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുള്ള കുട്ടിക്കാണ് രോഗം…
ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് -ഫെയ്മ യുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ…