ബെംഗളൂരു: 2026 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷയ്ക്കുള്ള പരിശീലനം മെയ് 11ന് ബാംഗ്ലൂര്‍ കേരളസമാജം ഐഎഎസ് അക്കാദമിയില്‍ ആരംഭിക്കും. ഇന്ദിരാ നഗര്‍ കൈരളീ നി കേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ രാവിലെ 9 ന് കര്‍ണ്ണാടക സെന്റര്‍ ഫോര്‍ ഇഗവേണന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ദിലീഷ് ശശി ഐ.എ.എസ് ഉദ്ഘാടനം നിര്‍വഹിക്കും.
കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുമായ പി. ഗോപകുമാര്‍ ഐആര്‍എസ് മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസെടുക്കും. അക്കാദമിയിലെ പരിശീലകരും കേരള സമാജം ഭാരവാഹികളും സംബന്ധിക്കും.
പതിനഞ്ചു മാസത്തെ പരിശീലനത്തില്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് സമഗ്ര പരിശീലനം നല്‍കും. തിങ്കള്‍ മുതല്‍ ശനി വരെ വൈകിട്ട് ഏഴു മുതല്‍ ഒമ്പതുവരെ ഓണ്‍ലൈനായും ഞായറാഴ്ചകളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ ഓഫ് ലൈനായും പരിശീലനം നല്‍കുമെന്ന് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. ഫോണ്‍:8431414491
<BR>
TAGS : KERALA SAMAJAM | IAS COACHING CENTRE
SUMMARY : Kerala Samajam IAS Academy: Orientation to be held tomorrow
ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…
കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…
കോട്ടയം: റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം. അതിവേഗം തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പാചകത്തിനിടെ ചട്ടിയിലെ എണ്ണയില്‍ നിന്നും തീ ആളിപ്പടർന്നതാണ്…
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. എ ഐസിസിയുടെ അനുമതി…
കാസറഗോഡ്: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ…
പത്തനംതിട്ട: ശബരിമല സ്വർണ മോഷണക്കേസില്‍ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. ഡിസംബർ…