ബെംഗളൂരു: മലയാളി സമൂഹം ബെംഗളൂരുവിന്റെ വികസനത്തില്‍ മാതൃകപരമായ നേതൃത്വം ഏറ്റെടുക്കണമെന്ന് കായംകുളം എംഎല്‍എ യു പ്രതിഭ. പരിസ്ഥിതി സംരക്ഷണം, ജല വിനിയോഗം, ശുചീത്വം എന്നീ മേഖലകള്‍ കേരളസമാജത്തിന് നേതൃത്വം നല്കാന് കഴിയുമെന്ന് അവര്‍ പറഞ്ഞു. കേരള സമാജം മാഗഡി റോഡ് സോണ്‍ ഓണാഘോഷം ”ഓണോത്സവ് 2024” സീഗേഹള്ളി എസ് വി ഹാളില്‍ ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സോണ്‍ ചെയര്മാന് അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സിനിമ താരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായി. കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്, സോണ്‍ കണ്‍വീനര്‍ ലിജു പി കെ, ആഘോഷ കമ്മറ്റി കണ്‍വീനര്‍ സനല്‍ കുമാര്‍, വനിതാ വിഭാഗം ചെയര്പേഴ്സന് ഓമന കവിരാജ്, നിത്യ സന്ദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരളസമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, ഓണസദ്യ, ചെണ്ട-വയലില്‍ ഫ്യൂഷന്‍, ആരോസ് ഡാന്‍സ് കമ്പനി അവതരിപ്പിച്ച ഡാന്‍സ് പരിപാടികള്‍, ചലച്ചിത്ര പിന്നണി ഗായകരായ മധു ബാലകൃഷ്ണന്, അഖിലാ ആനന്ദ്, അതുല്‍ നറുകര, അനന്യ ദിനേശ്, അതിഥി ദിനേശ് എന്നിവര്‍ അവതരിപ്പിച്ച സൂപ്പര്‍ മെഗാഷോ എന്നിവ നടന്നു.
<br>
TAGS : ONAM-2024
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്,…