ASSOCIATION NEWS

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം
ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ ബെംഗളൂരു ഡെവലപ്പ്മെന്റ് അതോറിറ്റി ചെയർമാൻ എൻ എ ഹാരിസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ അനിൽ കുമാർ ആർ അധ്യക്ഷത വഹിക്കും. സിനിമ താരം സരയൂ മോഹൻ മുഖ്യാതിഥിയാകും. എസ് ടി സോമശേഖർ എൽ എൽ എ, കവി മുരുഗൻ കാട്ടാക്കട കേരള സമാജം പ്രസിഡന്റ് എം ഹനീഫ്,  ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥൻ തുടങ്ങിയവർ സംബന്ധിക്കും.
രാവിലെ 9 മണിക്ക് കലാപരിപാടികൾ ആരംഭിക്കും. ഓണസദ്യ, സിനിമ പിന്നണി ഗായിക  രഞ്ജിനി ജോസ്, സ്റ്റാർ സിങ്ങർ വിവേകാനന്ദൻ, ബൽറാം, പ്രദീപ്‌ പള്ളിപ്ര എന്നിവർ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കുമെന്ന് സോൺ കൺവീനർ ലിജു, ആഘോഷ കമ്മറ്റി ചെയർമാൻ സനൽ കുമാർ എന്നിവർ അറിയിച്ചു.
SUMMARY: Kerala Samajam Magadi Road Zone Onam Celebrations on Sunday
NEWS DESK

Recent Posts

കണ്ണൂരിൽ റീൽസെടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: കണ്ണൂരിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വിദ്യാർഥികൾ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ചു. തലശേരിക്കടുത്ത കുയ്യാലിയിൽ വ്യാഴം പുലർച്ചെ 2.10ന് തലശ്ശേരിക്കും മാഹിക്കും…

60 minutes ago

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…

1 day ago

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…

1 day ago

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…

1 day ago

കാ​ർ അപകടം; മൂ​ന്ന് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​ പ​രുക്ക്

ബെംഗ​ളൂ​രു: ബെല്ലാരി തെ​ക്ക​ല​ക്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​രു​ഗ​പ്പ സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ് റാ​വു (75),…

1 day ago

2027 ഡിസംബറോടെ ബെംഗളൂരു മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററിലേക്ക് വികസിപ്പിക്കും; ഡി കെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

1 day ago