Categories: ASSOCIATION NEWS

കേരളസമാജം മാഗഡി സോൺ ഓണാഘോഷം നവംബർ 10 ന്

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി സോൺ ഓണാഘോഷം ‘ഓണോത്സവം – 2024’ നവംബർ 10 ന് രാവിലെ 10 മണി മുതൽ മാഗഡി റോഡ് സിഗെഹള്ളി എസ്.ജി. വിവാഹ ഹാളിൽ നടക്കും. കേന്ദ്ര മന്ത്രി ശോഭ കരന്ദ്ലാജെ ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, യശ്വന്തപുര എം.എൽ.എ ആർ.സോമശേഖർ, കായംകുളം എം.എൽ.എ യു. പ്രതിഭ എന്നിവർ പങ്കെടുക്കും ചലച്ചിത്ര നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും.

ഉച്ചയ്ക്ക് ഓണസദ്യയും തുടര്‍ന്ന് സാഗരം ഇവൻ്റ്സ് അവതരിപ്പിക്കുന്ന ചെണ്ട – വയലിൻ ഫ്യൂഷൻ, ആരോസ് ഡാൻസ് കമ്പനി അവതരിപ്പിക്കുന്ന ഡാൻസ് പ്രകടനങ്ങൾ, ചലച്ചിത്ര പിന്നണി ഗായകരായ മധു ബാലകൃഷ്ണന്‍, അഖിലാ ആനന്ദ്, അതുൽ നറുകര, അനന്യ ദിനേശ്, അതിഥി ദിനേശ് എന്നിവര്‍ അവതരിപ്പിക്കുന്ന സൂപ്പർ മെഗാഷോ,  എന്നിവയും ഉണ്ടായിരിക്കും.
<BR>
TAGS : ONAM-2024

Savre Digital

Recent Posts

കര്‍ണാടകയില്‍ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കിയത് സ്റ്റേചെയ്തു

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ…

23 minutes ago

കേരളത്തിൽ കനത്ത മഴ വരുന്നു; 25ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…

9 hours ago

തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…

9 hours ago

ട്രെയിനിന് നേരെ കല്ലേറ്; രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…

9 hours ago

‘രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി, പരിവാഹൻ സൈറ്റിൽ വരെ തിരിമറി നടത്തിയതായി ഓപ്പറേഷൻ നുംഖോറിൽ കണ്ടെത്തി’, – കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…

10 hours ago

വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…

10 hours ago