കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി കോളേജില്‍ ഓണോത്സവം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എഡുക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, കോളേജ് പ്രിൻസിപ്പാൾ ഡോ. എച്ച്. എന്‍ ത്രിവേണി, സമാജം മുൻ പ്രസിഡന്റ് പീറ്റർ ജോർജ്‌, ജൂബിലി സിബിഎസ്ഇ പ്രിൻസിപ്പാൾ രേഖ കുറുപ്പ്, എന്നിവർ സംസാരിച്ചു. ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, ജോണി പി സി, എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കോളേജ് അധ്യാപിക സ്വപ്ന ശങ്കർ പരിപാടി നിയന്ത്രിച്ചു.

വിദ്യാർഥികളുടെ കലാ പരിപാടികൾ ജൂബിലി സി ബി എസ് ഇ പ്രിൻസിപ്പാൾ രേഖ കുറുപ്പ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർ പേഴ്സൺ ഗ്രേസി പീറ്റർ, കൺവീനർ സരസമ്മ സദാനന്ദൻ, യുവജന വിഭാഗം കൺവീനർ ഷമീമ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

വിദ്യാർഥികളുടെ തിരുവാതിര, നാടോടി നൃത്തം,
ചെണ്ട നൃത്തം, സംഘ നൃത്തം, എന്നീ നൃത്ത പരിപാടികളും മാവേലിയും, പുലിക്കളിയും ശ്രദ്ധേയമായി.കലാ പരിപാടികൾക്ക് ശേഷം ഓണപ്പായസം ഉൾപ്പെടെയുള്ള വിരുന്നുമുണ്ടായിരുന്നു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഷാൻ കെ പി നന്ദി പറഞ്ഞു. സോണൽ സെക്രട്ടറിമാർ, പ്രവർത്തക സമിതി അംഗങ്ങൾ, മുൻഭാരവാഹികൾ, വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവര്‍ പങ്കെടുത്തു.

🟥 ചിത്രങ്ങള്‍ 

SUMMARY: Kerala Samajam Onotsavam at Jubilee College, Dooravani Nagar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories