ബെംഗളൂരു: കേരള സമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ കേമ്പ് നടത്തി. ചെന്നസന്ദ്ര ബ്ലൂമേഴ്‌സ് സ്‌കൂളില്‍ ഞായറാഴ്ച നടന്ന മെഡിക്കല്‍ ക്യാമ്പ് കേരള സമാജം ജോയ്ന്റ് സെക്രട്ടറി ഒ. കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സോണ്‍ ചെയര്‍മാന്‍ ഷാജി. ഡി അധ്യക്ഷത വഹിച്ചു. സോണ്‍ കണ്‍വീനര്‍ സുരേഷ് കുമാര്‍, ഡോക്ടര്‍ രമ്യ വി.വി, ഡോക്ടര്‍ രാജശ്രീ പി.ആര്‍. എന്നിവര്‍ സംസാരിച്ചു.
രാവിലെ 10 മണി മുതല്‍ 2 മണി വരെ നടന്ന മെഡിക്കല്‍ കേമ്പിന് സുഭാഷ്,ജിജു സിറിയക്, വിനോദ് വിജയന്‍, സുജിത്, ജിമ്മി ജോര്‍ജ്, ജോബി, റീജ സുരേഷ് ,സയിജ വിനോദ്, പ്രിയദര്‍ശിനി എന്നിവര്‍ നേതൃത്വം നല്‍കി.
കൊച്ചി: മതപരമായ സങ്കല്‍പ്പങ്ങളാല്‍ ബന്ധിതരല്ലാത്ത കുട്ടികളിലാണ് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍. മതത്തിന്റെ സ്വാധീനത്തിന്…
മലപ്പുറം: കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്. മലപ്പുറം മങ്കടയില്‍ നിപ…
ബെംഗളൂരു: കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കി കര്‍ണാടകയിലെ വിവിധ മലയാളി സംഘടനകള്‍. ജൂലായ് 24 നാണ്ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. ശ്രീ…
കൊച്ചി: മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ദുരിതയാത്രയില്‍ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന്…
തിരുവനന്തപുരം: 2026ല്‍ കേരള മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന സർവേഫലം പങ്കുവെച്ച് ശശി തരൂർ. വിഭാഗീയത രൂക്ഷമായ യുഡിഫിനെ നയിക്കാൻ തരൂർ യോഗ്യനാണെന്ന…
ഇടുക്കി: വിദ്വേഷ പരാമർശത്തില്‍ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സ്വകാര്യ പരാതിയില്‍ പോലീസിനോട് റിപ്പോർട്ട് തേടി തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി.…