ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണും വിജനപുര ലയണ്‍സ് ക്ലബ്ബും സ്പര്‍ഷ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഈസ്റ്റ് സോണ്‍ ഓഫീസില്‍ വെച്ച് നടത്തിയ ക്യാമ്പ് ഹെന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ നരസിംഹലു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് സോണ്‍ ചെയര്മാന് വിനു ജി അധ്യക്ഷത വഹിച്ചു.
കേരളസമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി റെജികുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി മുരളീധരന്, കണ്‍വീനര്‍ രാജീവന്, ക്യാമ്പ് കണ്‍വീനര്‍ രജിഷ് ,ലേഡീസ് വിങ്ങ് ചെയര്‍പേഴ്സണ്‍ അനു അനില്‍, ജോയിന്റ് കണ്‍വീനര്‍ ദിവ്യ രജീഷ്, ഫിനാന്‍സ് കണ്‍വീനര്‍ ഗീത രാജീവ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വൈസ് ചെയര്മാന്മാരായ സജി പുലിക്കോട്ടില്‍, സോമരാജ്, ജോയിന്റ് കണ്‍വീനര്‍ വിനോദന്‍, പി കെ രഘു, ഷാജു പി കെ, സുമോജ് മാത്യു, ലേഖ വിനോദ്, ഷീജ ബിജു, പ്രസാദിനി, നാന്‍സി വിന്‍സെന്റ്, സുധ മോഹന്‍, പ്രകാശ്, സുനില്‍ , വിശ്വനാഥ്, ജോയ് എം പി, വിന്‍സെന്റ് ജോണ്‍,സ്പര്‍ഷ് ഹോസ്പിറ്റലിന്റെ പ്രതിനിധികളായ മഞ്ജുനാഥ്, ഡോക്ടര്‍ സോഹൈല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
ജനറല്‍ മെഡിസിന്, കാര്‍ഡിയോളജി പരിശോധനകള്‍ നടന്നു. നൂറില്‍ അധികം പേര് ക്യാമ്പില്‍ പങ്കെടുത്തു.
<br>
TAGS : FREE MEDICAL CAMP
SUMMARY : Kerala Samajam organized a free medical camp
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ സ്പോർട്സ് ക്വോട്ടയിൽ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…