ബെംഗളൂരു: കേരള സമാജം കന്റോണ്‍മെന്റ് സോണിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. സ്പര്‍ശ് ആസ്പത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സോണ്‍ ചെയര്‍പേര്‍സണ്‍ ഡോ ലൈല രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സമാജം അസിസ്റ്റന്റ് സെക്രട്ടറി വി മുരളീധരന്‍, സോണ്‍ കണ്‍വീനര്‍ ഹരികുമാര്‍, ഡോ ഷെരീഫ്, ഡോ ആയിഷ, സോണ്‍ ഭാരവാഹികളായ അജിത് കുമാര്‍, സന്ദീപ് സുകുമാര്‍, നാരായണന്‍, വനിതാ വിഭാഗം കണ്‍വീനര്‍ ദേവി ശിവന്‍, രമ്യ ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ 10 മണി മുതല്‍ 2 മണി വരെ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ കാര്‍ഡിയോളജി, പള്മനോലജി വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ പരിശോധനകള്‍ നടത്തി. ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു.
<BR>
TAGS : KERALA SAMAJAM, MEDICAL CAMP
KEYWORDS: Kerala Samajam organized a free medical camp
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…