കേരളസമാജം ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലനം തുടങ്ങി

ബെംഗളൂരു: 2025ലെ സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള പരിശീലനത്തിന്റെ പ്രാരംഭ ക്ലാസുകള്‍ കേരള സമാജം ഐ എ.എസ് അക്കാദമിയില്‍ തുടങ്ങി. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കായുള്ള പതിനഞ്ചു മാസം നീളുന്ന ഓണ്‍ലൈന്‍ പരിശീലനത്തില്‍ പൊതുവിഷയങ്ങള്‍ കൂടാതെ ഹിസ്റ്ററി, സോഷ്യോളജി എന്നീ ഐച്ഛിക വിഷയങ്ങളിലും ക്ലാസുകളുണ്ടാകും. ദിവസവും വൈകിട്ട് 7 മുതല്‍ 9 വരെയാണ് ക്ലാസുകള്‍. മാതൃകാ പരീക്ഷകള്‍ ഓഫ് ലൈനായും എഴുതാം.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയാണ് പരിശീലനം നല്‍കുന്നത്. കസ്റ്റംസ് അഡിഷനല്‍ കമ്മീഷണര്‍ പി. ഗോപകുമാര്‍ മുഖ്യ ഉപദേഷ്ടാവായ സമിതിയില്‍ പ്രഗത്ഭ സിവില്‍ സര്‍വീസ് പരിശീലകരായ വൈ . സത്യനാരായണ, ശോഭന്‍ ജോര്‍ജ് എബ്രഹാം, വി. സത്യ, ജി. രമേഷ്, ഡോ. മോഹന്‍ കൃഷ്ണമൂര്‍ത്തി, ദേവപ്രസാദ്, ഡോ. അബ്ദുള്‍ ഖാദര്‍,നവനീത് കുമാര്‍, നിഖില്‍ ശ്രീകുമാര്‍, ഡോ. കെ . വി . മോഹന്‍ റാവു, പ്രതീക് ശര്‍മ്മ എന്നിവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.
2011ല്‍ ആരംഭിച്ച അക്കാദമിയില്‍ നിന്നും ഇതു വരെ 155 പേര്‍ക്ക് വിവിധ സിവില്‍ സര്‍വീസുകളില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 8431414491 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ബാംഗ്ലൂര്‍ കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.

Savre Digital

Recent Posts

ഇന്ത്യയിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് അനുമതിയായി

ന്യൂഡൽഹി: ഇലോൺ മസ്കിൻ്റെ കമ്പനിക്ക് ഉപഗഹ ഇൻ്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ അനുമതി. സ്റ്റാർലിങ്കിൻ്റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്…

2 hours ago

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഉൾപ്പടെയുള്ള പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. പരാതിക്കാരൻ സിറാജാണ് അപ്പീൽ നൽകിയത്.…

2 hours ago

മരിക്കാൻ പോവുകയാണെന്ന് വീഡിയോ; മലപ്പുറത്ത് ട്രാൻസ് യുവതി സുഹൃത്തിൻ്റെ വീട്ടിൽ ജീവനൊടുക്കി

മലപ്പുറം: ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന്…

2 hours ago

ഹൃദയാഘാതം; നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: ചാമരാജ്നഗറിലെ ഗുണ്ടൽപേട്ടിൽ നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. കുറബഗേരിയിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയായ മനോജ് കുമാർ(10)…

3 hours ago

പ്രേതബാധ ആരോപിച്ച് 5 മണിക്കൂർ ക്രൂരമർദനം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകൻ അറസ്റ്റിൽ

ബെംഗളൂരു: ശിവമൊഗ്ഗയിൽ പ്രേതബാധ ആരോപിച്ച് 55 വയസ്സുകാരിയെ തല്ലിക്കൊന്ന സംഭവത്തിൽ മകൻ ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

4 hours ago

ആറുപേർക്ക് പുതുജീവൻ നൽകി അരുൺ മടങ്ങി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44)…

4 hours ago