കൊച്ചി: കേരള സ്കൂള്‍ കായികമേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബര്‍ 4 മുതല്‍ 11 വരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കലാപരിപാടികള്‍ നടന് മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. 38 കായിക ഇനങ്ങളില്‍ മത്സരം നടക്കും. എല്ലാ ഇനങ്ങളും ഒരു ജില്ലയില്‍ തന്നെ നടക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ ട്രോഫി നല്‍കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ട്രോഫിയും കാസറഗോഡ് നിന്ന് ദീപശിഖയും നവംബര്‍ 3ന് വിളംബര ജാഥയില്‍ കൊണ്ടുവരും. തിരുവനന്തപുരത്ത് നിന്ന് ട്രോഫിയും കാസറഗോഡ് നിന്ന് ദീപശിഖയും നവംബര്‍ 3ന് വിളംബര ജാഥയില്‍ കൊണ്ടുവരും.
ഭാഗ്യചിഹ്നം ‘തക്കുടു’ എന്ന അണ്ണാറക്കണ്ണനാണ്. ദേശീയ നിലവാരത്തിലാണ് കായികമേള നടത്തുക. 50 സ്കൂളിലാണ് കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്. കായിക മേളയില്‍ കുട്ടികള്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കും. രാത്രിയിലും പകലും മേള നടത്തുമെന്നും സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെയും പങ്കെടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
TAGS : KERALA | SCHOOL | ERANAKULAM
SUMMARY : ‘Takudu’ mascot for Kerala school sports fair; Fair in Ernakulam in November
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…