LATEST NEWS

സ്വർണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 120 രൂപയും ഒരു പവൻ സ്വർണത്തന് 960 രൂപയാമാണ് ഇന്ന് ഉച്ചയ്ക്കു ശേഷം കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണം ഒരു പവന് 92,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇതോട് 11,540 രൂപയായി കുറഞ്ഞു.

ഒരു പവൻ 24 കാരറ്റ് സ്വർണത്തിന് 3,752 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. 469 രൂപ കുറഞ്ഞ് ഒരു ഗ്രാം 24 കാരറ്റ് സ്വർണം 12, 589 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണം 352 രൂപ കുറഞ്ഞ് 9,442 രൂപയിലും, ഒരു പവൻ 18 കാരറ്റ് സ്വർണം 75,536 രൂപയിലും എത്തി.

ഇന്ന് രണ്ടാം തവണയാണ് സ്വർണവിലയില്‍ കുറവുണ്ടാകുന്നത്. ഇന്നു രാവിലെ 22 കാരറ്റ് സ്വർണ വില പവന് 2,480 രൂപ കുറഞ്ഞിരുന്നു. ഇന്നു മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. ഇതോടെ ഇന്നലെയും ഇന്നുമായി 22 കാരറ്റ് സ്വർണം പവന് കുറ‍ഞ്ഞത് 5,040 രൂപയാണ്.

SUMMARY: Gold rate is decreased again

NEWS BUREAU

Recent Posts

ക്രിസ്മസ് അവധിയില്‍ മാറ്റം; കേരളത്തില്‍ ഇത്തവണ അവധി 12 ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെയാകും അവധിയെന്ന്…

6 minutes ago

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…

6 minutes ago

ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി; 75.85 ശതമാനം പോളിംഗ്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…

11 hours ago

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച ഭര്‍ത്താവ് പിടിയില്‍

കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…

11 hours ago

ദേവനഹള്ളി വിമാനത്താവളത്തിന് സമീപമുള്ള 1777 ഏക്കർ പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…

12 hours ago

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാം

ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…

12 hours ago