LATEST NEWS

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 5,240 രൂപ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെയുണ്ടായ വന്‍ മുന്നേറ്റത്തിനുശേഷം ഇന്ന് കുത്തനെ കുറയുകയായിരുന്നു. പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയാണ് ഇന്നത്തെ വില. ഇന്നലെ രാവിലെ 1,31,160 രൂപയായിരുന്നു വില. 8,600 രൂപയിലധികമായിരുന്നു ഇന്നലെ കൂടിയത്. വൈകിട്ട് 800 രൂപ കുറയുകയും ചെയ്തിരുന്നു.

ഗ്രാം വില ഇന്ന് 655 രൂപ താഴ്ന്ന് 15,640 രൂപയായി. 18 കാരറ്റ് സ്വര്‍ണവില ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്‌എംഎ) നിര്‍ണയപ്രകാരം ഗ്രാമിന് 540 രൂപ കുറഞ്ഞ് 12,930 രൂപയായി. അന്താരാഷ്ട്രാ വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുക.

SUMMARY: Gold rate is decreased

NEWS BUREAU

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ തകഴി ചന്ദ്രത്തിൽ വീട്ടില്‍ ഭാരതിയമ്മ (മണി) ബെംഗളൂരുവില്‍ അന്തരിച്ചു. മർഗൊണ്ടനഹള്ളി ആശ്രമം റോഡ് നിസർഗ ലേഔട്ടില്‍ 'സിന്ദൂര'ത്തിലായിരുന്നു…

14 minutes ago

മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ഇടുക്കി: ഇരട്ടയാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കല്‍ രാഹുല്‍ സണ്ണി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത്…

43 minutes ago

വടകരയിലെ യുവാവിന്‍റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി?; വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പുറത്ത്

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ലോണ്‍…

1 hour ago

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.…

3 hours ago

കുഞ്ഞികൃഷ്ണന്‍റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തു; ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

കണ്ണൂർ: ടി പുരുഷോത്തമനെ സിപിഎം പുറത്താക്കി. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വി കുഞ്ഞികൃഷ്ണൻ അനുകൂലിയാണ് പുരുഷോത്തമൻ. വോട്ടെടുപ്പിന്…

4 hours ago

പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ അന്തരിച്ചു

പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…

5 hours ago