തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയായി. പവന് 520 രൂപ കുറഞ്ഞ് 112200 രൂപയുമായി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4672 ഡോളറിലേക്ക് താഴ്ന്നു. ഡോളര്‍ സൂചിക 98.52 ആണ്. രൂപയുടെ മൂല്യം 94.43 ആയി ഇടിഞ്ഞു. രൂപയുടെയും ഡോളറിന്റെയും മൂല്യവും ആഗോള സ്വര്‍ണവിലയും ഒത്തുനോക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.
നിലവില്‍ വിപണിയില്‍ മാറ്റം വരാന്‍ കാരണം ഇറാന്‍-അമേരിക്ക ചര്‍ച്ചയിലെ തടസമാണ്. ഇതോടെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 109 ഡോളര്‍ ആയി ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ ഏഷ്യന്‍ കറന്‍സികള്‍ ഇടിയാന്‍ തുടങ്ങി. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതിന്റെ വലിയ നേട്ടം ഏഷ്യയിലുള്ളവര്‍ക്ക് കിട്ടിയില്ല. രൂപ കൂടുതല്‍ ശക്തമായാല്‍ സ്വര്‍ണവില ഇനിയും കുറയും.
SUMMARY: Gold rate is decreased















